രണ്ടു തസ്തികകളിലേക്ക് അഭിമുഖം
Tuesday, March 11, 2025 12:51 AM IST
തിരുവനന്തപുരം: രണ്ടു തസ്തികകളിലേക്ക് അഭിമുഖ പരീക്ഷ നടത്തുന്നതിന് ഇന്നലെ ചേര്‍ന്ന പിഎസ്സി യോഗം തീരുമാനിച്ചു.
കോളജ് വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ മാത്തമാറ്റിക്സ് (എസ്സിസിസി), കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്ടൈം ഹൈസ്കൂള്‍ ടീച്ചര്‍ (അറബിക്) തസ്തികകളിലേക്കാണ് അഭിമുഖം നടത്തുന്നത്.
മൃഗസംരക്ഷണ വകുപ്പില്‍ വെറ്ററിനറി സര്ജന് ഗ്രേഡ് 2 തസ്തികയിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്സ്മാന് -റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്സ്മാന് - മെഷീനിസ്റ്റ്, ആരോഗ്യ വകുപ്പില്‍ കാത്ത്ലാബ് ടെക്നീഷന്‍ ഗ്രേഡ് 2 തസ്തികകളിലേക്ക് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കുന്നതിനും ഇന്നലെ ചേര്‍ന്ന പിഎസ്സി യോഗം തീരുമാനിച്ചു.