ഗോവൻ വിമോചനസമരപോരാളി ക്യാപ്റ്റന്‍ കെ.എം.കെ. നമ്പ്യാര്‍ അന്തരിച്ചു
Monday, March 10, 2025 3:02 AM IST
കാസര്‍ഗോഡ്: ഗോവന്‍ വിമോചനസമരപോരാളി ക്യാപ്റ്റന്‍ കെ.എം.കെ.നമ്പ്യാര്‍ എന്ന കുഞ്ഞിക്കണ്ണന് നമ്പ്യാര്‍ (87) അന്തരിച്ചു. പനി ബാധിച്ച് കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സലിരിക്കേ ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു അന്ത്യം.
മൃതദേഹം കാസര്‍ഗോഡ് കേളുഗുഡെ അയ്യപ്പഭജനമന്ദിരത്തിനു സമീപമുള്ള കെഎംകെ നമ്പ്യാര്‍ റോഡിലെ ഹരിശ്രീയില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം ഇന്നു രാവിലെ ഒമ്പതിനു വിലാപയാത്രയായി സ്വദേശമായ കുത്തുപറമ്പ് പടുവിലായിലെ തറവാട്ട് വീട്ടിലെത്തിച്ച് വീട്ടുവളപ്പില്‍ സംസ്കരിക്കും.
1986ല്‍ ഇന്ത്യന്‍ സൈന്യത്തില്‍ ചേര്‍ന്ന ഇദ്ദേഹം ക്യാപ്റ്റനായാണ് വിരമിച്ചത്. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷാഘോഷത്തിന്റെ ഭാഗമായി ആദരിച്ചിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ ജില്ലാ ഭരണകൂടവും അദ്ദേഹത്തെ ആദരിച്ചു. ഭാര്യ:വിജയലക്ഷ്മി. മക്കള്‍: ഹരിദാസ്, ശിവദാസ്, വിശ്വദാസ്, സുമതി, സുചിത്ര. മരുമക്കള്‍: സുജാത, ഗീത, വിന്ദുജ, കെ.കരുണാകരന് (റിട്ട. എക്സൈസ് കമ്മീഷണര്‍), കെ.രാജന്.