ചോദ്യപേപ്പര്‍ ചോര്‍ച്ച: രണ്ട് പ്രതികളേയും ഇന്ന് കോടതിയില്‍ ഹാജരാക്കും
Tuesday, March 11, 2025 1:53 AM IST
കോഴിക്കോട്: ക്രിസ്മസ് പരീക്ഷകളുടെ ചോദ്യക്കടലാസ് യൂട്യൂബ് ചാനലിലൂടെ ചോര്‍ത്തിയ കേസില്‍ ഓണ്‍ലൈന്‍ ട്യൂഷന് സ്ഥാപനമായ എംഎസ് സൊല്യൂഷന്‍സ് സിഇഒ മുഹമ്മദ് ഷുഹൈബിനെയും ചോദ്യങ്ങള്‍ ചോര്‍ത്തി നല്കിയ അബ്ദുല്‍ നാസറിനെയും ഇന്നു കോടതിയില്‍ ഹാജരാക്കും.
താമരശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചത്. ഇരുവരെയും കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കിയിരുന്നു. അപേക്ഷയെ തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കുന്നതിനായി പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചത്.
അപേക്ഷയില്‍ ഇന്ന് കോടതി വിധി പറയും. അതേസമയം ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഷുഹൈബ് നല്കിയ അപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കും.