ഖേദം അറിയിച്ച് ജസ്റ്റീസ് എ. ബദറുദ്ദീന്‍
Sunday, March 9, 2025 1:58 AM IST
കൊച്ചി: ഹൈക്കോടതിയില്‍ വനിതാ അഭിഭാഷകയെ അപമാനിച്ചെന്ന പരാതിയില്‍ ഖേദം അറിയിച്ച് ജസ്റ്റീസ് എ. ബദറുദ്ദീന്‍. ചീഫ് ജസ്റ്റീസിനു മുന്നിലാണ് ജസ്റ്റീസ് എ. ബദറുദ്ദീന്‍ ഖേദം പ്രകടിപ്പിച്ചത്.
ഇതോടെ, തുടര്‍സമരവുമായി മുന്നോട്ടുപോകരുതെന്ന് അഭ്യർഥിച്ച് അഭിഭാഷക അസോസിയേഷന് പരാതിക്കാരി കത്ത് നല്കി. ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.
അന്തരിച്ച അഡ്വ. അലക്സ് എം. സ്കറിയയുടെ ഭാര്യ അഡ്വ. സരിത തോമസിനാണ് കഴിഞ്ഞ ആറിന് കോടതി നടപടികള്‍ക്കിടെ ജസ്റ്റീസ് എ. ബദറുദ്ദീന്റെ ഭാഗത്തുനിന്ന് അവഹേളനപരമായ പരാമര്‍ശം നേരിടേണ്ടിവന്നത്.
അഡ്വ. അലക്സ് നേരത്തേ ഏറ്റെടുത്തിരുന്ന കേസിന്റെ വാദം നടക്കുന്നതിനിടെ ജഡ്ജിയുടെ ഭാഗത്തുനിന്ന് അഡ്വ. സരിതയ്ക്കു നേരേയുണ്ടായ പരാർമർശങ്ങളാണു വിവാദമായത്.