ദവാ ഇന്ത്യ ആരോഗ്യപരിരക്ഷാ പദ്ധതികള്‍ പ്രഖ്യാപിച്ചു
Monday, March 10, 2025 3:02 AM IST
കൊച്ചി: ജനറിക് മരുന്നുകളുടെ രാജ്യത്തെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ദവാ ഇന്ത്യ കേരളത്തിനായുള്ള ആരോഗ്യരക്ഷാ പദ്ധതികള്‍ പ്രഖ്യാപിച്ചു.
ഉയര്‍ന്ന ഗുണനിലവാരമുള്ള മരുന്നുകള്‍ വിലക്കുറവില്‍ വീടുകളില്‍ നേരിട്ടെത്തിക്കുന്നത് ഉള്‍പ്പെടെയുള്ളതാണു പദ്ധതി. ഉയര്‍ന്ന നിലവാരമുള്ള ജനറിക് മരുന്നുകള്‍ മിതമായ നിരക്കില്‍ വാഗ്ദാനം ചെയ്യുന്നതിലൂടെ കേരളത്തിലുടനീളമുള്ള കുടുംബങ്ങളുടെ ആരോഗ്യപരിരക്ഷയുമായി ബന്ധപ്പട്ട സാമ്പത്തികഭാരം കുറയ്ക്കാനാണു ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു.