ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം
Tuesday, March 11, 2025 12:51 AM IST
തിരുവനന്തപുരം: കേരള പ്രവാസി കേരളീയ ക്ഷേമനിധിയിൽ നിന്നും പെൻഷൻ, കുടുംബ പെൻഷൻ, അവശതാ പെൻഷൻ എന്നിവ കൈപ്പറ്റുന്നവർ 2025 വർഷത്തെ ലൈഫ് സർട്ടിഫിക്കറ്റ് മാർച്ച് 31 നകം സമർപ്പിക്കണം.
ലൈഫ് സർട്ടിഫിക്കറ്റിന്റെ മാതൃക, വിദേശത്തുള്ള ഡയറക്ടർമാരുടെ വിവരങ്ങൾ എന്നിവ www.pravasikerala.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.