പുഞ്ചിരിമട്ടം പുനരധിവാസം ; ടൗണ്‍ഷിപ്പ്: ആദ്യഘട്ടം അന്തിമപട്ടികയിൽ 242 പേർ
Sunday, February 9, 2025 4:58 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിത കുടുംബങ്ങൾക്കായി സജ്ജമാക്കുന്ന രണ്ട് ടൗണ്ഷിപ്പുകളിലേക്കുള്ള ആദ്യഘട്ടം ഗുണഭോക്താക്കളുടെ അന്തിമപട്ടികയിൽ 242 പേർ. മേപ്പാടി പഞ്ചായത്തിലെ ചൂരൽമല വാർഡിലെ(12) 108ഉം അട്ടമല വാർഡിലെ(10) 51ഉം മുണ്ടക്കൈ(12) വാർഡിലെ 83ഉം കുടുംബങ്ങൾ ഉൾപ്പെടുന്ന പട്ടിക കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ ദുരന്തനിവാരണ അഥോറിറ്റി യോഗം അംഗീകരിച്ചു.
ദുരന്തമേഖലയ്ക്കു പുറത്ത് ഒരിടത്തും വീട് ഇല്ലാത്തവരെയാണ് ആദ്യഘട്ട പട്ടികയിൽ ഉൾപ്പെടുത്തിയതെന്ന് ഡിഡിഎംഎ ചെയർപേഴ്സണുമായ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. അന്തിമപട്ടികയിലുള്ള ആക്ഷേപങ്ങൾ സംസ്ഥാന ദുരന്തനിവാരണ വകുപ്പിൽ സമർപ്പിക്കാം.