വിദ്വേഷ പരാമര്‍ശം പി.സി. ജോര്‍ജിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
Saturday, February 8, 2025 2:20 AM IST
കൊച്ചി: വിദ്വേഷ പരാമര്‍ശ കേസില്‍ മുൻ എംഎൽഎ പി.സി. ജോര്‍ജിന്റെ അറസ്റ്റ്, കേസ് ഇനി പരിഗണിക്കുന്ന 17 വരെ ഹൈക്കോടതി തടഞ്ഞു. ഈരാറ്റുപേട്ട പോലീസിനോട് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് റിപ്പോര്‍ട്ട് തേടി.
പി.സി. ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
കഴിഞ്ഞ ജനുവരി ആറിന് ചാനല്‍ ചര്‍ച്ചയില്‍ പി.സി. ജോര്‍ജ് നടത്തിയ പരാമര്‍ശത്തിനെതിരേ ഈരാറ്റുപേട്ട പോലീസ് ആണ് കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്.