എം. രാജഗോപാലന്‍ സിപിഎം കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി
Saturday, February 8, 2025 1:42 AM IST
കാഞ്ഞങ്ങാട്: എം. രാജഗോപാലന്‍ എംഎല്‍എയെ (64) സിപിഎം കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.
രണ്ടു ടേം പൂര്‍ത്തിയാക്കിയ എം.വി. ബാലകൃഷ്ണന് 75 വയസ് പ്രായപരിധി പിന്നിട്ട് സ്ഥാനം ഒഴിയേണ്ടിവന്നതോടെയാണ് രാജഗോപാലന്‍ നറുക്കു വീണത്. 36 അംഗ ജില്ലാ കമ്മിറ്റിയില്‍ രണ്ടു വനിതകള്‍ ഉള്‍പ്പെടെ ഒമ്പതു പുതുമുഖങ്ങളാണുള്ളത്.