കടുവ സാന്നിധ്യം സ്ഥിരീകരിച്ചു
Sunday, February 9, 2025 4:58 AM IST
കോതമംഗലം: കോട്ടപ്പടി കുളങ്ങാട്ടുകുഴി പ്ലാന്റേഷനിൽ മേയാൻ വിട്ട പശുവിനെ കൊന്നതു കടുവയെന്ന് സ്ഥിരീകരിച്ചു. വനപാലകർ സ്ഥാപിച്ച നിരീക്ഷണ കാമറയിൽ കടുവയുടെ ചിത്രം പതിഞ്ഞതോടെയാണ് ഇതു വ്യക്തമായത്. ഇന്നലെ രാവിലെ ഒമ്പതോടെയാണ് പശുവിന്റെ ജഡം തിന്നാൻ കടുവയെത്തിയത്. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് വനപാലകർ മുന്നറിയിപ്പ് നൽകി.