സംസ്ഥാന ബജറ്റ്: കാർഷികമേഖലയിലെ പദ്ധതി പ്രവർത്തനങ്ങൾക്ക് 727.40 കോടി രൂപ
Saturday, February 8, 2025 2:20 AM IST
• വിള പരിപാലന മേഖലയ്ക്കായി 535.9 കോടി
• നെൽ കൃഷി വികസനത്തിന് ഹെക്ടറിന് 5500 രൂപ
• നെൽവയൽ സംരക്ഷണത്തിന് ഉടമസ്ഥർക്ക് ഹെക്ടറിന് 3000 രൂപ
• കാർഷിക സർവകലാശാലയ്ക്ക് ഗവേഷണത്തിനായി 43 കോടി
• സമഗ്ര പച്ചക്കറി വികസന പദ്ധതിക്ക് 78.45 കോടി
• നാളികേര വികസനത്തിനായി 73 കോടി
• സുഗന്ധവൃഞ്ജന വിള വികസന പദ്ധതിക്കായുള്ള വകയിരുത്തൽ 7.6 കോടി രൂപയായി വർധിപ്പിച്ചു
• കേരളത്തെ ഉയർന്ന മൂല്യമുള്ള ഹോർട്ടികൾച്ചർ ഹബ് ആക്കാൻ 30 കോടി
•സംസ്ഥാന വിള ഇൻഷ്വറൻസ് പദ്ധതിക്കായി 33.14 കോടി
• കാർഷിക വിപണനം, സംഭരണം, വെയർ ഹൗസിംഗ്, മറ്റ് കാർഷിക പരിപാടികൾ എന്നിവയ്ക്കായി 157.31 കോടി
• കേര പദ്ധതിക്ക് 100 കോടി
• മണ്ണ്-ജല സംരക്ഷണത്തിനായി 77.99 കോടി
മൃഗസംരക്ഷണ മേഖലയ്ക്ക് 317.9 കോടി
•വെറ്ററിനറി സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 41.18 കോടി
•കന്നുകുട്ടി പരിപാലന പരിപാടിക്ക് 48.5 കോടി
• മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യക്ക് 17.14 കോടി
• പോർട്ടബിൾ എബിസി സെന്ററുകൾ സ്ഥാപിക്കാൻ രണ്ട് കോടി
ക്ഷീര വികസന മേഖലയ്ക്ക് 120.93 കോടി
• നെട്ടുകാൽത്തേരിയിൽ പുതിയ കാലിത്തീറ്റ ഫാം സ്ഥാപിക്കാൻ 10 കോടി
• കണ്ണൂരിൽ ഗ്ലോബൽ ഡെയറി വില്ലേജ് സ്ഥിപാക്കാൻ ആദ്യ ഘട്ടമായി 10 കോടി
മത്സ്യബന്ധന മേഖലയ്ക്ക് 295.12 കോടി
• തീരദേശ പാക്കേജിന് 75 കോടി
• കടലോര മത്സ്യബന്ധനം പദ്ധതിക്കായി 41.1 കോടി
• ഉൾനാടൻ മത്സ്യബന്ധനത്തിന് 80.91 കോടി
• അക്വാകൾച്ചർ രംഗത്തെ ഉത്പാദനം വർധിപ്പിക്കാൻ 67.5 കോടി
തീരദേശ വികസനത്തിന് 176.98 കോടി
•പുനർഗേഹം പദ്ധതി വിഹിതം 60 കോടിയായി ഉയർത്തി
• മത്സ്യത്തൊഴിലാളികളുടെ പഴയ വീടുകളുടെ അറ്റകുറ്റപ്പണിക്ക് 10 കോടി
• മത്സ്യത്തൊഴിലാളി ഇൻഷ്വറൻസ് പദ്ധതിക്ക് 10 കോടി
വനം-വന്യജീവി സംരക്ഷണത്തിന് 305.61 കോടി
• വന്യജീവി ആക്രമണം തടായുന്നതിനായി 70.40 കോടി
• വനസംരക്ഷണ പദ്ധതിക്ക് 25 കോടി
ഗ്രാമവികസന മേഖലയ്ക്ക് 7098.74 കോടി
• മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് 3875.76 കോടി
• തുടർ വിദ്യാഭ്യാസ പദ്ധതിക്ക് 20.2 കോടി
• കുടുംബശ്രീ മിഷന്റെ പ്രവർത്തനങ്ങൾക്കായി 270 കോടി
• കാർഷിക ഉത്പന്നങ്ങൾ വാങ്ങാൻ മൊബൈൽ അപ്പ്-7.50 കോടി
• ജലസേചനം-വെള്ളപ്പൊക്ക നിയന്ത്രണത്തിനുമായി 609.85 കോടി
• ചെറുകിട ജലസേചന മേഖലയ്ക്ക് 192.46 കോടി
• പുതിയ സൂക്ഷ്മ ജലസേചന പദ്ധതിക്കായി 30.68 കോടി
കെഎസ്ഇബിക്ക് 1,088.8 കോടി
• ബാറ്ററി എനർജി സ്റ്റോറേജ് നടപ്പിലാക്കുന്നതിനായി അഞ്ച് കോടി
• പാരന്പര്യേതര ഊർജ മേഖലയ്ക്ക് 67.96 കോടി
• സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായുള്ള പ്രത്യേക പാക്കേജിന് 48.01 കോടി
• കരകൗശല മേഖലയ്ക്ക് 4.11 കോടി
• ഹാന്റെക്സിന്റെ പുനരുജ്ജീവനത്തിന് 20 കോടി
• കയർ മേഖലയ്ക്ക് 107.64 കോടി
• ഖാദി ഗ്രാമവ്യവസായ മേഖലയ്ക്ക് 15.70 കോടി
• കശുവണ്ടി മേഖലയ്ക്ക് 53.36 കോടി
• ഇടത്തരം, വൻകിട വ്യവസായങ്ങൾക്ക് 795.09
• പീഡിത വ്യവസായങ്ങൾക്കുള്ള പുനരുജ്ജീവനം പദ്ധതിക്കായി നാല് കോടി
• സുസ്ഥിര വ്യവസായ പ്രോത്സാഹന പദ്ധതിക്കായി 15 കോടി
• ലൈഫ് സയൻസ് പാർക്കിന് 16 കോടി
• മെഡിക്കൽ ഡിവൈസസ് പാർക്കിന് 21.92 കോടി
• കേരള റബർ ലിമിറ്റഡിന് ഒൻപത് കോടി
• വിഴിഞ്ഞത്ത് കണ്വൻഷൻ കം എക്സിബിഷൻ സെന്ററിനായി 20 കോടി
• കൊച്ചി-പാലക്കാട് ഹൈടെക് വ്യവസായിക ഇടനാഴിക്ക് 200 കോടി
• കൊല്ലം ജില്ലയിൽ പുതിയ വ്യവസായ-ഫുഡ് പാർക്കിനായി ആദ്യഘട്ടത്തിൽ അഞ്ച് കോടി
• ഐടി മിഷന് 134.03 കോടി
• പ്രധാനപ്പെട്ട സ്ഥലങ്ങളിൽ വൈഫൈ ഹോട്ട് സ്പോട്ടുകൾ സ്ഥാപിക്കുന്നതിനായി 1.5 കോടി
• ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക് 25.81 കോടി
• ഡിജിറ്റൽ ആർട്സ് സ്കൂൾ കേരളയ്ക്ക് രണ്ട് കോടി
• ഡിജിറ്റൽ മ്യൂസിയം കേരളയ്ക്ക് മൂന്നു കോടി
• ഗ്രാഫീൻ അറോറയ്ക്ക് 3.80 കോടി
• കേരള സ്റ്റാർട്ട് അപ് മിഷന് 90.52 കോടി
• ഗതാഗത മേഖലയ്ക്ക് 2065.01 കോടി
• റോഡുകൾക്കും പാലങ്ങൾക്കും 1157.43 കോടി
• ഉൾനാടൻ ജലഗതാഗതത്തിന് 133.02 കോടി
• വയനാട് തുരങ്കപാതയ്ക്ക് 2134.50 കോടി
• റോഡ് സുരക്ഷയ്ക്ക് 15 കോടി
• ഗതാഗതക്കുരുക്ക് പരിഹരിക്കലിനായി 25 കോടി
• കൊച്ചി മെട്രോയ്ക്ക് 289 കോടി
• ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളം പദ്ധതിക്ക് 4.96 കോടി
• കൊല്ലത്ത് മറീന നിർമിക്കുന്നതിനായി അഞ്ച് കോടി
• സംസ്ഥാനത്തെ പ്രമുഖ പട്ടണങ്ങളിൽ നൈറ്റ് ലൈഫ് സജ്ജീകരിക്കാൻ ഒരു കോടി
• ചാന്പ്യൻസ് ബോട്ട് ലീഗിനായി 8.96 കോടി
• കോഴിക്കോട് ജില്ലയിൽ വനം വകുപ്പിനു കീഴിൽ പുതിയ ബയോളജി പാർക്ക് സ്ഥാപിക്കാൻ അഞ്ച് കോടി
• പൊന്മുടിയിൽ റോപ്പ് വേ: സാധ്യതാ പഠനത്തിനായി 50 ലക്ഷം
• നെറ്റ് സീറോ കാർബണ് പദ്ധതി 500 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് രണ്ടു കോടി
• മാനിസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ പരിചരിക്കുന്ന സ്ഥാപനങ്ങൾക്ക് 62 കോടി
• അധ്യാപകരുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിനായുള്ള പുതിയ പദ്ധതിക്ക് അഞ്ച് കോടി
• സിഎം റിസേർച്ച് സ്കോളർഷിപ്പ് പദ്ധതിക്കായി 20 കോടി
•ശ്രീനാരായണ ഗുരു ഓപ്പണ് സർവകലാശാലയ്ക്ക് 9.20 കോടി
• കൊട്ടാരക്കരയിൽ സയൻസ് മ്യൂസിയം സ്ഥാപിക്കാൻ അഞ്ച് കോടി
• കോട്ടയം സയൻസ് സിറ്റിക്ക് 25 കോടി
• പുതിയ കാന്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾക്കായി 10 കോടി
• പുരാതന നിർമിതികളായ കെട്ടിടങ്ങൾ സംരക്ഷിക്കാൻ 10 കോടി
• അയ്യങ്കാളി ഹാളിന്റെ നവീകരണത്തിന് ഒരു കോടി
• ആർട്ടീരിയ പദ്ധതി മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനായി രണ്ട് കോടി
• പാലയാട്, മൂന്നാർ എന്നിവിടങ്ങളിൽ തിയറ്റർ സ്ഥാപിക്കാൻ കെഎസ്എഫ്ഡിസിക്ക് മൂന്നു കോടി
• തിയറ്ററുകളിൽ ഇ-ടിക്കറ്റിംഗ് സംവിധാനം നടപ്പിലാക്കുന്നതിന് രണ്ട് കോടി
• കലാമണ്ഡലത്തിന് 24.50 കോടി
• പിണറായിയിൽ ബഹമുഖ സാംസ്കാരിക കേന്ദ്രം സ്ഥാപിക്കാൻ 50 ലക്ഷം