നജീബ് കാന്തപുരം എംഎൽഎ നേരിട്ടു തട്ടിപ്പു നടത്തിയെന്ന് പി. സരിൻ
Sunday, February 9, 2025 4:58 AM IST
പാലക്കാട്: പകുതിവിലയ്ക്കു സ്കൂട്ടർ തട്ടിപ്പ് പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരം എംഎൽഎ നേരിട്ടാണു നടത്തിയതെന്ന് ഡോ.പി. സരിൻ. വാർത്താസമ്മേളനത്തിൽ ആരോപണങ്ങൾക്കു കൃത്യമായി മറുപടി പറയാൻ എംഎൽഎക്കു സാധിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുദ്രയുടെ ഓഡിറ്റ് സ്റ്റേറ്റ്മെന്റ്സ് പുറത്തുവിടണം എന്നും മുദ്രയുടെ സുതാര്യത എംഎൽഎ വ്യക്തമാക്കണമെന്നും സരിൻ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നജീബ് മാത്രമാണ് പെരിന്തൽമണ്ണയിൽ തട്ടിപ്പ് നടത്തിയത്. ഉപഭോക്താക്കളെ ക്ഷണിച്ചു തട്ടിപ്പുനടത്തിയെന്നും സരിൻ പറഞ്ഞു.