മുണ്ടക്കൈ -ചൂരൽമല പുനരധിവാസം ആദ്യഘട്ടം 750 കോടി
Saturday, February 8, 2025 3:28 AM IST
തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട് മുണ്ടക്കൈ-ചൂരൽമലയിലെ പുനരധിവാസത്തിന് ആദ്യഘട്ടമായി 750 കോടിയുടെ പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു. ഇതിനായി ആകെ വേണ്ടത് 2221.10 കോടി രൂപയാണെന്നു ധനമന്ത്രി ബജറ്റ് പറഞ്ഞു.
പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ആദ്യഘട്ടമായാണ് 750 കോടി രൂപയുടെ പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി.
സിഎംഡിആർഎഫ്, എസ്ഡിഎംഎ, കേന്ദ്ര പൊതു-സ്വകാര്യമേഖലയിൽ നിന്നുള്ള ഫണ്ടുകൾ, കോർപറേറ്റ് സോഷ്യൽ റെസ്പോണ്സിബിലിറ്റി ഫണ്ട്, സ്പോണ്സർഷിപ്പുകൾ എന്നിവ പദ്ധതിയ്ക്കായി വിനിയോഗിക്കും.
അധികമായി ആവശ്യം വരുന്ന ഫണ്ട് സർക്കാർ അനുവദിക്കും.