കാസർഗോഡ് ജില്ലയിൽ നേരിയ ഭൂചലനം
Sunday, February 9, 2025 4:58 AM IST
വെള്ളരിക്കുണ്ട്: കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട്, ഹൊസ്ദുർഗ് താലൂക്കുകളിലെ വിവിധ സ്ഥലങ്ങളില്‍ നേരിയ ഭൂചലനം. ശനിയാഴ്ച പുലര്‍ച്ചെ 1.35 നും 1.40 നും ഇടയിലാണ് ഭൂചലനമനുഭവപ്പെട്ടത്.
ലക്ഷദ്വീപിന് പടിഞ്ഞാറുവശത്ത് അറബിക്കടലിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നും താരതമ്യേന ചെറിയ മൂന്ന് ചലനങ്ങളാണ് സംഭവിച്ചതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നാഷണൽ സെന്റർ ഫോർ സിസ്മോളജി അറിയിച്ചു.