ഹാർട്ട് ഫെയിലിയർ അസോ. ദേശീയ സമ്മേളനം തുടങ്ങി
Sunday, February 9, 2025 4:58 AM IST
കൊച്ചി: ഹാർട്ട് ഫെയിലിയർ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (എച്ച്എഫ്എഐ) 11-ാമത് ദേശീയ സമ്മേളനം കൊച്ചിയിൽ തുടങ്ങി. ‘വ്യക്തിഗത ഹൃദയസ്തംഭന ചികിത്സ’ എന്ന പ്രമേയത്തിലുള്ള സമ്മേളനത്തിൽ ഹാര്‍ട്ട് ഫെയിലിയർ രോഗങ്ങളുടെ നിർണയത്തിലും ചികിത്സയിലുമുള്ള ശാസ്ത്ര പുരോഗതികളും നൂതന രീതികളും ചർച്ച ചെയ്യുന്നുണ്ട്.
ഹാർട്ട് ഫെയിലിയർ സൊസൈറ്റി ഓഫ് അമേരിക്ക, യൂറോപ്യൻ സൊസൈറ്റി ഓഫ് ഹാർട്ട് ഫെയിലിയർ, ഏഷ്യൻ ഹാർട്ട് സൊസൈറ്റി, സൊസൈറ്റി ഫോർ ഹാർട്ട് ഫെയിലിയർ ആൻഡ് ട്രാൻസ്പ്ലാന്റേഷൻ, ജെസിവിഎ എന്നീ സംഘടനകളുടെ പിന്തുണയോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
ഹോട്ടൽ ക്രൗൺ പ്ലാസയിൽ നടക്കുന്ന സമ്മേളനം വേൾഡ് ഹാർട്ട് ഫെഡറേഷന്റെ നിയുക്ത പ്രസിഡന്റ് ഡോ. ഡി. പ്രഭാകർ ഉദ്ഘാടനം ചെയ്തു. എച്ച്എഫ്എഐ പ്രസിഡന്റ് ഡോ. ഏബ്രഹാം ഉമ്മൻ, ഡോ. ഉദയ് എം. ജാദവ്, ഡോ. വിജയ്കുമാർ ചോപ്ര, ഡോ. ബഗീരഥ് രഘുരാമൻ, ഡോ. എ. ജോർജ് കോശി, ഡോ. പി.ബി. ജയഗോപാൽ എന്നിവർ പ്രസംഗിച്ചു.