തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​മൂ​​​ഹ്യ​​​ക്ഷേ​​​മ പെ​​​ൻ​​​ഷ​​​നു​​​ക​​​ളി​​​ൽ വ​​​ർ​​​ധ​​​ന വ​​​രു​​​ത്താ​​​തെ​​​യും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ജീവ​​​ന​​​ക്കാ​​​രു​​​ടെ ശ​​​ന്പ​​​ളപ​​​രി​​​ഷ്ക​​​ര​​​ണ ക​​​മ്മീ​​​ഷ​​​ൻ പ്ര​​​ഖ്യാ​​​പി​​​ക്കാ​​​തെ​​​യും കാ​​​ര്യ​​​മാ​​​യ ക്ഷേ​​​മ, ആ​​​ശ്വാ​​​സ പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ളി​​​ല്ലാ​​​തെ​​​യും ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ അ​​​ടു​​​ത്ത സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​ള്ള ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. 366 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​ധി​​​ക സാ​​​ന്പ​​​ത്തി​​​ക ബാ​​​ധ്യ​​​ത ബ​​​ജ​​​റ്റി​​​ലൂ​​​ടെ ഏ​​​ർ​​​പ്പെ​​​ടു​​​ത്തും. ഭൂ​​​നി​​​കു​​​തി​​​യി​​​ൽ 50 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന പ്ര​​​ഖ്യാ​​​പി​​​ച്ചു. ഇ​​​തി​​​ലൂ​​​ടെ സ​​​ർ​​​ക്കാ​​​രി​​​ന് 100 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​ധി​​​ക​​​വ​​​രു​​​മാ​​​നം ല​​​ഭി​​​ക്കും.

കോടതി ഫീസുകൾ കുത്തനെ കൂട്ടും

വി​വി​ധ കോ​ട​തി ഫീ​സു​ക​ൾ വ​ർ​ധി​പ്പി​ച്ച് 150 കോ​ടി രൂ​പ​യും സ​മാ​ഹ​രി​ക്കും. ഇ​​​ല​​​ക്‌ട്രി​​​ക് വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ നി​​​കു​​​തി വ​​​ർ​​​ധി​​​പ്പി​​​ച്ചു. 15 വ​​​ർ​​​ഷ​​​ത്തി​​​ലേ​​​റെ പ​​​ഴ​​​ക്ക​​​മു​​​ള്ള വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ നി​​​കു​​​തി​​​യും വ​​​ർ​​​ധി​​​പ്പി​​​ച്ചു.

സ​​​ർ​​​വീ​​​സ് പെ​​​ൻ​​​ഷ​​​ൻ​​​കാ​​​രു​​​ടെ പെ​​​ൻ​​​ഷ​​​ൻ പ​​​രി​​​ഷ്ക​​​ര​​​ണ കു​​​ടി​​​ശി​​​ക​​​യു​​​ടെ അ​​​വ​​​സാ​​​ന ഗ​​​ഡു​​​വാ​​​യ 600 കോ​​​ടി രൂ​​​പ ഈ ​​​മാ​​​സം ന​​​ൽ​​​കും. ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശ​​​ന്പ​​​ള​​​പ​​​രി​​​ഷ്ക​​​ര​​​ണ കു​​​ടി​​​ശി​​​ക​​​യു​​​ടെ ര​​​ണ്ടു ഗ​​​ഡു ഈ ​​​സാ​​​ന്പ​​​ത്തി​​​കവ​​​ർ​​​ഷം ത​​​ന്നെ അ​​​നു​​​വ​​​ദി​​​ക്കും. അ​​​വ പി​​​എ​​​ഫി​​​ൽ ല​​​യി​​​പ്പി​​​ക്കും. ഡി​​​എ കു​​​ടി​​​ശി​​​ക​​​യു​​​ടെ ര​​​ണ്ടു ഗ​​​ഡു​​​ക്ക​​​ളു​​​ടെ ലോ​​​ക്ക് ഇ​​​ൻ പീ​​​രി​​​യ​​​ഡ് ന​​​ട​​​പ്പു സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം ഒ​​​ഴി​​​വാ​​​ക്കി ന​​​ൽ​​​കും. ദി​​​വ​​​സ​​​വേ​​​ത​​​ന ക​​​രാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ വേ​​​ത​​​നം അ​​​ഞ്ചു ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​മെ​​​ന്നും ബ​​​ജ​​​റ്റി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ചു.

റ​​​ബ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ർ​​​ഷി​​​ക വി​​​ള​​​ക​​​ൾ​​​ക്കൊ​​​ന്നും പ്ര​​​ത്യേ​​​ക ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളി​​​ല്ല. പു​​​തി​​​യ പ​​​ദ്ധ​​​തി പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ളു​​​മി​​​ല്ല. ആ​​​കെ 1,52,352 കോ​​​ടി രൂ​​​പ റ​​​വ​​​ന്യു​​​വ​​​രു​​​മാ​​​ന​​​വും 1,79,476 കോ​​​ടി രൂ​​​പ റ​​​വ​​​ന്യു ചെ​​​ല​​​വു​​​മാ​​​ണ് ബ​​​ജ​​​റ്റി​​​ൽ പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. 27,125 കോ​​​ടി രൂ​​​പ​​​യു​​​ടെ റ​​​വ​​​ന്യു ക​​​മ്മി​​​യും 45,039 കോ​​​ടി രൂ​​​പ​​​യു​​​ടെ ധ​​​ന​​​ക​​​മ്മി​​​യു​​​മാണ് ബ​​​ജ​​​റ്റി​​​ൽ പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. റ​​​വ​​​ന്യു വ​​​രു​​​മാ​​​ന​​​ത്തി​​​ൽ 19,422 കോ​​​ടി രൂ​​​പ​​​യു​​​ടെ വ​​​ർ​​​ധ​​​ന പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു. ത​​​ന​​​തു നി​​​കു​​​തി വ​​​രു​​​മാ​​​ന​​​ത്തി​​​ൽ 9,888 കോ​​​ടി രൂ​​​പ​​​യു​​​ടെ​​​യും നി​​​കു​​​തി​​​യേ​​​ത​​​ര വ​​​രു​​​മാ​​​ന​​​ത്തി​​​ൽ 1,240 കോ​​​ടി രൂ​​​പ​​​യു​​​ടെ​​​യും വ​​​ർ​​​ധ​​​ന​​​യാ​​​ണ് ബ​​​ജ​​​റ്റി​​​ൽ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

സാന്പത്തികവളർച്ച 6.5%

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2023-24 സാ​​​ന്പ​​​ത്തി​​​കവ​​​ർ​​​ഷം കേ​​​ര​​​ളം 6.5 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച നേ​​​ടി. മു​​​ൻ​​​ വ​​​ർ​​​ഷം വ​​​ള​​​ർ​​​ച്ച 4.2 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു. കേ​​​ര​​​ള​​​ത്തി​​​ന്‍റെ ആ​​​ളോ​​​ഹ​​​രി വ​​​രു​​​മാ​​​നം 5.5 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച കൈ​​​വ​​​രി​​​ച്ച് 1,76,072 രൂ​​​പ​​​യാ​​​യി. ദേ​​​ശീ​​​യ ശ​​​രാ​​​ശ​​​രി 1,24,600 രൂ​​​പ​​​യാ​​​ണ്.

സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ മൊ​​​ത്തം റ​​​വ​​​ന്യു വ​​​രു​​​മാ​​​നം മു​​​ൻ​​​ വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ൾ 6.2 ശ​​​ത​​​മാ​​​നം കു​​​റ​​​ഞ്ഞു. കേ​​​ന്ദ്ര​​​ത്തി​​​ൽ നി​​​ന്നു​​​ള്ള വ​​​രു​​​മാ​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യ 26 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ കു​​​റ​​​വി​​​നെത്തുട​​​ർ​​​ന്നാ​​​ണി​​​ത്. എ​​​ന്നാ​​​ൽ സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ സ്വ​​​ന്തം വ​​​രു​​​മാ​​​ന​​​ത്തി​​​ൽ നാ​​​ലു ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച നേ​​​ടി. സ്വ​​​ന്തം നി​​​കു​​​തി വ​​​രു​​​മാ​​​നം 3.3 ശ​​​ത​​​മാ​​​ന​​​വും നി​​​കു​​​തി​​​യേ​​​ത​​​ര വ​​​രു​​​മാ​​​നം 8.21 ശ​​​ത​​​മാ​​​ന​​​വും വ​​​ള​​​ർ​​​ച്ച കൈ​​​വ​​​രി​​​ച്ചു.

മൊ​​​ത്തം ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​രു​​​മാ​​​ന​​​ത്തി​​​ൽ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളു​​​ടെ വി​​​ഹി​​​തം പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്പോ​​​ൾ കൃ​​​ഷി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ്രാ​​​ഥ​​​മി​​​ക മേ​​​ഖ​​​ല​​​യു​​​ടെ​​​യും ഉ​​​ത്പാ​​​ദ​​​ന-​​​നി​​​ർ​​​മാ​​​ണ മേ​​​ഖ​​​ല​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ദ്വി​​​തീ​​​യ മേ​​​ഖ​​​ല​​​യു​​​ടെ​​​യും വി​​​ഹി​​​തം ക്ര​​​മ​​​മാ​​​യി കു​​​റ​​​ഞ്ഞുവ​​​രു​​​ന്ന​​​തു കാ​​​ണാം. കേ​​​ര​​​ള​​​ത്തി​​​ന്‍റെ ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ മൂ​​​ന്നി​​​ൽ ര​​​ണ്ടോ​​​ളം സം​​​ഭാ​​​വ​​​ന ചെ​​​യ്യു​​​ന്ന​​​ത് സേ​​​വ​​​ന​​​മേ​​​ഖ​​​ല​​​യാ​​​ണ്. മൊ​​​ത്തം ആ​​​ഭ്യ​​​ന്ത​​​ര ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ൽ കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​യു​​​ടെ വി​​​ഹി​​​തം 8.76 ശ​​​ത​​​മാ​​​ന​​​മാ​​​ണ്്. മു​​​ൻ​​​വ​​​ർ​​​ഷം ഇ​​​ത് ഒ​​​ന്പ​​​തു ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു. വ്യ​​​വ​​​സാ​​​യ മേ​​​ഖ​​​ല​​​യു​​​ടെ വി​​​ഹി​​​തം ത​​​ലേ​​​വ​​​ർ​​​ഷ​​​ത്തെ 27.78 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽനി​​​ന്ന് 26.97 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​ഞ്ഞു. സേ​​​വ​​​ന മേ​​​ഖ​​​ല​​​യു​​​ടെ വി​​​ഹി​​​തം 63.22 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽനി​​​ന്ന് ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം 64.25 ശ​​​ത​​​മാ​​​ന​​​മാ​​​യി വ​​​ർ​​​ധി​​​ച്ചു.

ഭൂ​നി​കു​തി 50% വ​ർ​ധി​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭൂ ​​​നി​​​കു​​​തി കു​​​ത്ത​​​നെ ഉ​​​യ​​​ർ​​​ത്തി ബ​​​ജ​​​റ്റ് പ്ര​​​ഖ്യാ​​​പ​​​നം. അ​​​ടി​​​സ്ഥാ​​​ന ഭൂ ​​​നി​​​കു​​​തി സ്ലാ​​​ബു​​​ക​​​ളി​​​ൽ 50 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​യാ​​​ണ് വ​​​രു​​​ത്തി​​​യ​​​ത്. ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് വ​​​ലി​​​യ അ​​​ധി​​​ക ബാ​​​ധ്യ​​​ത സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​താ​​​ണ് ഭൂ ​​​നി​​​കു​​​തി വ​​​ർ​​​ധി​​​പ്പി​​​ച്ചുകൊ​​​ണ്ടു​​​ള്ള ബ​​​ജ​​​റ്റ് പ്ര​​​ഖ്യാ​​​പ​​​നം.

കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ പ​​​രി​​​ധി​​​യി​​​ൽ 1.62 ആ​​​ർ വ​​​രെ (ഒ​​​രു ആ​​​ർ 2.47 സെ​​​ന്‍റ് സ്ഥ​​​ല​​​മാ​​​ണ്) ഭൂ​​​മി​​​യു​​​ള്ള​​​വ​​​ർ ഒ​​​രു ആ​​​റിന് വ​​​ർ​​​ഷം 20 രൂ​​​പ വീ​​​തം ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​ത് അ​​​ടു​​​ത്ത ഏ​​​പ്രി​​​ൽ ഒ​​​ന്നു മു​​​ത​​​ൽ 30 രൂ​​​പ വീ​​​തം ന​​​ൽ​​​ക​​​ണം. നാ​​​ല് സെ​​​ന്‍റി​​​ന് മു​​​ക​​​ളി​​​ൽ ആ​​​ർ ഒ​​​ന്നി​​​ന് പ്ര​​​തി​​​വ​​​ർ​​​ഷം 30 രൂ​​​പ വീ​​​തം ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​വ​​​ർ ഏ​​​പ്രി​​​ൽ മു​​​ത​​​ൽ 45 രൂ​​​പ വീ​​​തം ന​​​ൽ​​​ക​​​ണം.

ഭൂ ​​​നി​​​കു​​​തി വ​​​ർ​​​ധ​​​ന വ​​​ഴി പ്ര​​​തി​​​വ​​​ർ​​​ഷം 100 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​ധി​​​കവ​​​രു​​​മാ​​​ന​​​മാ​​​ണ് സ​​​ർ​​​ക്കാ​​​ർ പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്.


1998ൽ ​​​വ​​​രു​​​ത്തി​​​യ വ​​​ർ​​​ധ​​​ന​​​വി​​​ൽ ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ നി​​​ര​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തി​​​ൽ 20 ആ​​​ർ​​​വ​​​രെ ഒ​​​രു ആ​​​റി​​​ന് 50 പൈ​​​സ​​​യാ​​​ക്കി. അ​​​താ​​​ണ് ഇ​​​പ്പോ​​​ൾ 8.1 ആ​​​ർ​​​ വ​​​രെ ഏ​​​ഴ​​​ര രൂ​​​പ​​​യാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

20 ആ​​​റി​​​ന് മു​​​ക​​​ളി​​​ലാ​​​ണെ​​​ങ്കി​​​ൽ ഒ​​​രു രൂ​​​പ​​​യാ​​​യി​​​രു​​​ന്നു 1998ലെ ​​​നി​​​ര​​​ക്ക്. ഇ​​​​പ്പോ​​​ൾ 8.1 ആ​​​റി​​​നു മു​​​ക​​​ളി​​​ൽ 12 രൂ​​​പ​​​വ​​​രെ​​​യാ​​​യി. ഇ​​​ത്ത​​​ര​​​ത്തി​​​ൽ മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​യി​​​ലും കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ലു​​​മെ​​​ല്ലാം നി​​​ര​​​ക്ക് വ​​​ർ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്.

ഭൂനികുതി വർധന 1998 മുതൽ

1998-2012
പ​ഞ്ചാ​യ​ത്ത് -20 ആ​ർ​ വ​രെ ആ​റി​ന് 50 പൈ​സ, 20 ആ​റി​നു മു​ക​ളി​ൽ ആ​റി​ന് ഒ​രു രൂ​പ
മു​നി​സി​പ്പാ​ലി​റ്റി -ആ​റ് ആ​ർ​ വ​രെ ആ​റി​ന് ഒ​രു രൂപ, ആ​റ് ആ​റി​നു മു​ക​ളി​ൽ ആ​റി​ന് ര​ണ്ടു രൂ​പ
കോ​ർ​പ​റേ​ഷ​ൻ - ര​ണ്ട് ആ​ർ​ വ​രെ ആ​റി​ന് ര​ണ്ടു രൂ​പ,ര​ണ്ട് ആ​റി​നു മു​ക​ളി​ൽ ആ​റി​ന് നാ​ലു രൂ​പ

2012-14

പ​ഞ്ചാ​യ​ത്ത് -20 ആ​ർ​ വ​രെ ആ​റി​ന് ഒ​രു രൂ​പ, 20 ആ​റി​നു മു​ക​ളി​ൽ ആ​റി​ന് ര​ണ്ടു രൂ​പ
മു​നി​സി​പ്പാ​ലി​റ്റി -ആ​റ് ആ​ർ ​വ​രെ ആ​റി​ന് ര​ണ്ടു രൂ​പ,
ആ​റ് ആ​റി​നു മു​ക​ളി​ൽ ആ​റി​ന് നാ​ലു രൂപ
കോ​ർ​പ​റേ​ഷ​ൻ - ര​ണ്ട് ആ​ർ​ വ​രെ ആ​റി​ന് നാ​ലു രൂ​പ, ര​ണ്ട് ആ​റി​നു മു​ക​ളി​ൽ ആ​റി​ന് എ​ട്ടു രൂ​പ

2014-18

പ​ഞ്ചാ​യ​ത്ത് -എ​ട്ട് ആ​ർ​വ​രെ ആ​റി​ന് ഒ​രു രൂ​പ, ര​ണ്ടു ഹെ​ക്ട​ർ‌​വ​രെ ആ​റി​ന് ര​ണ്ടു രൂ​പ, ര​ണ്ടു ഹെ​ക്ട​റി​നു മു​ക​ളി​ൽ 400ഉം ​ര​ണ്ടു ഹെ​ക്ട​ർ ക​ഴി​ഞ്ഞു​ള്ള ഓ​രോ ആ​റി​നും അ​ഞ്ച് രൂ​പ വീ​ത​വും
മു​നി​സി​പ്പാ​ലി​റ്റി -മൂ​ന്ന് ആ​ർ​ വ​രെ ആ​റി​ന് ര​ണ്ടു രൂ​പ, ര​ണ്ടു ഹെ​ക്ട​ർ‌​ വ​രെ ആ​റി​ന് നാ​ലു രൂ​പ, ര​ണ്ടു ഹെ​ക്ട​റി​നു മു​ക​ളി​ൽ 800ഉം ​ര​ണ്ടു ഹെ​ക്ട​ർ ക​ഴി​ഞ്ഞു​ള്ള ഓ​രോ ആ​റി​നും പ​ത്തു രൂ​പ വീ​തവും
കോ​ർ​പ​റേ​ഷ​ൻ - ര​ണ്ട് ആ​ർ ​വ​രെ ആ​റി​ന് നാ​ലു രൂ​പ,ര​ണ്ടു ഹെ​ക്ട​ർ‌​ വ​രെ ആ​റി​ന് എ​ട്ടു രൂ​പ, ര​ണ്ടു ഹെ​ക്ട​റി​നു മു​ക​ളി​ൽ 1600ഉം ​ര​ണ്ടു ഹെ​ക്ട​ർ ക​ഴി​ഞ്ഞു​ള്ള ഓ​രോ ആ​റി​നും 20 രൂ​പ വീ​ത​വും

2018-22

പ​ഞ്ചാ​യ​ത്ത് -8.1 ആ​ർ​ വ​രെ ആ​റി​ന് 2.50 രൂ​പ, 8.1 ആ​റി​നു മു​ക​ളി​ൽ ആ​റി​ന് അ​ഞ്ച് രൂ​പ
മു​നി​സി​പ്പാ​ലി​റ്റി -2.43 ആ​ർ​ വ​രെ ആ​റി​ന് അ​ഞ്ച് രൂ​പ, 2.43 ആ​റി​നു മു​ക​ളി​ൽ ആ​റി​ന് 10 രൂ​പ
കോ​ർ​പ​റേ​ഷ​ൻ - 1.62 ആ​ർ​ വ​രെ ആ​റി​ന് പ​ത്തു രൂ​പ,1.62 ആ​റി​നു മു​ക​ളി​ൽ ആ​റി​ന് 20 രൂ​പ

2022-25

പ​ഞ്ചാ​യ​ത്ത് -8.1 ആ​ർ​ വ​രെ ആ​റി​ന് അ​ഞ്ച് രൂ​പ, 8.1 ആ​റി​നു മു​ക​ളി​ൽ എ​ട്ടു രൂ​പ
മു​നി​സി​പ്പാ​ലി​റ്റി -2.43 ആ​ർ ​വ​രെ ആ​റി​ന് 10 രൂ​പ, 2.43 ആ​റി​നു മു​ക​ളി​ൽ ആ​റി​ന് 15 രൂ​പ
കോ​ർ​പ​റേ​ഷ​ൻ - 1.62 ആ​ർ​ വ​രെ ആ​റി​ന് 20 രൂ​പ,1.62 ആ​റി​നു മു​ക​ളി​ൽ ആ​റി​ന് 30 രൂ​പ

2025 മു​ത​ൽ

പ​​ഞ്ചാ​​യ​​ത്ത് - 8.1 ആ​​ർ വ​​രെ ആ​​ർ ഒ​​ന്നി​​ന് 7.50 രൂ​​പ. 8.1 ആ​​റിന് മു​​ക​​ളി​​ൽ ആ​​ർ ഒ​​ന്നി​​ന് 12 രൂ​​പ.
മു​​ൻ​​സി​​പ്പാ​​ലി​​റ്റി- 2.43 ആ​​ർ വ​​രെ ആ​​ർ ഒ​​ന്നി​​ന് 15 രൂ​​പ.
2.43 ആ​​ർ​​ന് മു​​ക​​ളി​​ൽ 22.5 രൂ​​പ.
കോ​ർ​പ​റേ​ഷ​ൻ - 1.62 ആ​ർ​ വ​രെ ആ​റി​ന് 30 രൂ​പ,1.62 ആ​റി​നു മു​ക​ളി​ൽ ആ​റി​ന് 45 രൂ​പ

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും പെ​ൻ​ഷ​ൻ​കാ​ർ​ക്കും ക്ഷാ​മ​ബ​ത്ത

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും പെ​​​ൻ​​​ഷ​​​ൻ​​​കാ​​​ർ​​​ക്കും ഒ​​​രു ഗ​​​ഡു ക്ഷാ​​​മ​​​ബ​​​ത്ത ന​​​ല്കു​​​മെ​​​ന്നു ബ​​​ജ​​​റ്റ് പ്ര​​​ഖ്യാ​​​പ​​​നം. അ​​​ടു​​​ത്ത ഏ​​​പ്രി​​​ലി​​​ൽ ഈ ​​​ക്ഷാ​​​മ​​​ബ​​​ത്ത ന​​​ല്കും. ദി​​​വ​​​സ​​​വേ​​​ത​​​ന, ക​​​രാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ വേ​​​ത​​​നം അ​​​ഞ്ചു ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കും. സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ഭ​​​വ​​​ന നി​​​ർ​​​മാ​​​ണ വാ​​​യ്പാ പ​​​ദ്ധ​​​തി ശ​​​ക്തി​​​പ്പെ​​​ടു​​​ത്തും. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ബാ​​​ങ്ക്, ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള വാ​​​യ്പ​​​യ്ക്ക് ര​​​ണ്ട് ശ​​​ത​​​മാ​​​നം പ​​​ലി​​​ശ​​​യി​​​ള​​​വ് ന​​​ൽ​​​കും. ഇ​​​തി​​​നാ​​​യി 50 കോ​​​ടി രൂ​​​പ വ​​​ക​​​യി​​​രു​​​ത്തി.

സാ​മൂ​ഹ്യസു​ര​ക്ഷാ പെ​ൻ​ഷ​ൻ കു​ടി​ശി​ക ന​ല്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​മൂ​​​ഹ്യസു​​​ര​​​ക്ഷാ പെ​​​ൻ​​​ഷ​​​നി​​​ൽ കു​​​ടി​​​ശി​​​ക​​​യാ​​​യ മൂ​​​ന്നു ഗ​​​ഡു കൊ​​​ടു​​​ത്തു തീ​​​ർ​​​ക്കു​​​മെ​​​ന്നു ധ​​​ന​​​​മ​​​ന്ത്രി ബ​​​ജ​​​റ്റ് പ്ര​​​സം​​​ഗ​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു. ഈ ​​​സാ​​​ന്പ​​​ത്തി​​​കവ​​​ർ​​​ഷം ര​​​ണ്ട് ഗ​​​ഡു കു​​​ടി​​​ശി​​​ക അ​​​നു​​​വ​​​ദി​​​ച്ചു. നി​​​ല​​​വി​​​ൽ അ​​​താ​​​ത് മാ​​​സ​​​ത്തെ പെ​​​ൻ​​​ഷ​​​ൻ കൃ​​​ത്യ​​​മാ​​​യി ന​​​ൽ​​​കി​​​വ​​​രു​​​ന്നു. 2025-26 അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന മൂ​​​ന്ന് ഗു​​​ഡു കു​​​ടി​​​ശി​​​ക കൊ​​​ടു​​​ത്തുതീ​​​ർ​​​ക്കും. 60 ല​​​ക്ഷ​​​ത്തോ​​​ളം പേ​​​ർ​​​ക്ക് പ്ര​​​തി​​​മാ​​​സം 1600 രൂ​​​പ നി​​​ര​​​ക്കി​​​ൽ പെ​​​ൻ​​​ഷ​​​ൻ ന​​​ൽ​​​കാ​​​നാ​​​യി. 11,000 കോ​​​ടി രൂ​​​പ​​​യാ​​​ണ് സ​​​ർ​​​ക്കാ​​​ർ ഒ​​​രു വ​​​ർ​​​ഷം ചെ​​​ല​​​വാ​​​ക്കു​​​ന്ന​​​ത്.

ന്യൂ​ന​പ​ക്ഷ സ്കോ​ള​ർ​ഷി​പ്പി​ന് 20 കോ​ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​ന്നു മു​​​ത​​​ൽ എ​​​ട്ടു​​​വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ലെ ന്യൂ​​​ന​​​പ​​​ക്ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ള്ള സ്കോ​​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ളി​​​ൽ നി​​​ന്ന് കേ​​​ന്ദ്രം പി​​​ൻ​​​മാ​​​റി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഈ ​​​കു​​​ട്ടി​​​ക​​​ൾ​​​ക്ക് സ്കോ​​​ള​​​ർ​​​ഷി​​​പ്പ് ന​​​ല്കു​​​ന്ന​​​തി​​​നാ​​​യി സം​​​സ്ഥാ​​​നം ആ​​​രം​​​ഭി​​​ച്ച മാ​​​ർ​​​ഗ​​​ദീ​​​പം പ​​​ദ്ധ​​​തി​​​ക്കാ​​​യി 20 കോ​​​ടി ബ​​​ജ​​​റ്റി​​​ൽ വ​​​ക​​​യി​​​രു​​​ത്തി. കൂ​​​ടാ​​​തെ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ത്ത​​​ലാ​​​ക്കി​​​യ മൗ​​​ലാ​​​നാ ആ​​​സാ​​​ദ് ദേ​​​ശീ​​​യ റി​​​സേ​​​ർ​​​ച്ച് ഫെ​​​ലോ​​​ഷി​​​പ്പി​​​നു പ​​​ക​​​രം സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ആ​​​രം​​​ഭി​​​ച്ച ഫെ​​​ലോ​​​ഷി​​​പ്പ് പ​​​ദ്ധ​​​തി​​​ക്കാ​​​യി ആ​​​റ് കോ​​​ടി വ​​​ക​​​യി​​​രു​​​ത്തി.

വയനാട് പു​ന​ര​ധി​വാ​സം: ​750 കോ​ടി

ഉരുൾപൊട്ടൽ ദു​​​ര​​​ന്ത​​​മു​​​ണ്ടാ​​​യ വ​​​യ​​​നാ​​​ട് മു​​​ണ്ട​​​ക്കൈ-​​​ചൂ​​​ര​​​ൽ​​​മ​​​ല​​​യി​​​ലെ പു​​​ന​​​ര​​​ധി​​​വാ​​​സ​​​ത്തി​​​ന് ആ​​​ദ്യ​​​ഘ​​​ട്ട​​​മാ​​​യി 750 കോ​​​ടി​​​യു​​​ടെ പ​​​ദ്ധ​​​തി ബ​​​ജ​​​റ്റി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ചു. പു​​​ന​​​ര​​​ധി​​​വാ​​​സ​​​ത്തി​​​നാ​​​യി ആ​​​കെ വേ​​​ണ്ട​​​ത് 2221.10 കോ​​​ടി രൂ​​​പ​​​യാ​​​ണെ​​​ന്നു ധ​​​ന​​​മ​​​ന്ത്രി ​ ബ​​​ജ​​​റ്റിൽ പ​​​റ​​​ഞ്ഞു.