അധ്യാപകർ വഹിക്കുന്ന പങ്ക് പ്രശംസനീയം: ഡോ. കെ.സി. ജോസഫ്
Saturday, February 8, 2025 1:42 AM IST
കോട്ടയം: പുതിയ സമൂഹത്തെ സൃഷ്ടിക്കുന്നതിൽ അധ്യാപകർ വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്ന് ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഡോ. കെ.സി. ജോസഫ്.
28-ാമത് കെഎസ്ടിഎഫ് സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെഎസ്ടിഎഫ് സംസ്ഥാന പ്രസിഡന്റ് എം.കെ. ബിജു ആധ്യക്ഷത വഹിച്ചു.
ജനാധിപത്യ കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകരെ മെറ്റൽ ഇൻഡസ്ട്രീസ് ചെയർമാനും ജെ.കെ.സി. സംസ്ഥാന സെക്രട്ടറിയുമായ ഫ്രാൻസിസ് തോമസ് ആദരിച്ചു.
സമ്മേളനത്തോടനുബന്ധിച്ചു നടന്ന വിദ്യാഭ്യാസ സമ്മേളനത്തിൽ ജനാധിപത്യ കേരള കോൺഗ്രസ് ജനറൽ സെക്രട്ടറി ജോർജ് അഗസ്റ്റിൻ വിദ്യാഭ്യാസ പ്രഭാഷണം നടത്തി.
ജെയിംസ് കുര്യൻ, മാത്യൂസ് ജോർജ്, ഡോ. ജെ.ആർ. സാലു, കോശി എബ്രാഹം, വി.എം. ജോസഫ്, എം. അനുനാഥ്, ജോഷി ഫ്രാൻസീസ്, മനു ജോസഫ്, ജെ.ബി. തോമസ് എന്നിവർ പ്രസംഗിച്ചു.