സംസ്ഥാന ബജറ്റ് ഇന്ന്
Friday, February 7, 2025 4:47 AM IST
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഇന്നു രാവിലെ ഒൻപതിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കും. 2025- 26 വർഷത്തെ ബജറ്റിൽ കിഫ്ബി പുനഃസംഘടനയും പ്രഖ്യാപിച്ചേക്കും. 83,000 കോടിയുടെ കിഫ്ബി പദ്ധതികളുടെ പുനഃസംഘടനയാണ് പ്രഖ്യാപിക്കുക.
കിഫ്ബി പദ്ധതിയിൽ ഓഡിറ്റിംഗ് അടക്കം കൊണ്ടുവന്നുള്ള പുനഃസംഘടനയാകും ലക്ഷ്യമിടുക. കിഫ്ബി ഫണ്ട് ഉപയോഗിച്ചു നിർമിക്കുന്ന റോഡുകളിൽ ടോൾ, യൂസർ ഫീ എന്നിവയെക്കുറിച്ചു പഠിക്കാൻ സമിതിയെ നിയോഗിച്ചേക്കും.
സാമൂഹികസുരക്ഷാ പെൻഷനുകളിൽ വർധന വരുത്തുമെന്നാണു സൂചന. കഴിഞ്ഞ വർഷത്തെ സാന്പത്തിക അവലോകന റിപ്പോർട്ടും ഇന്നു നിയമസഭയുടെ മേശപ്പുറത്തു വയ്ക്കും.