ജനക്ഷേമ ബജറ്റ്: ജോസ് കെ. മാണി
Saturday, February 8, 2025 2:20 AM IST
കോട്ടയം: കേന്ദ്രസര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്നതിനിടയിലും ജനക്ഷേമവും സംസ്ഥാനത്തിന്റെ വികസനവും ലക്ഷ്യമിടുന്ന മികച്ച ബജറ്റാണ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ചതെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ. മാണി.
വികസനപ്രക്രിയയില്‍ ജനകീയ ബദല്‍ സൃഷ്ടിച്ച് മുന്നേറുകയെന്ന എല്‍ഡിഎഫിന്റെ പ്രഖ്യാപിത നിലപാടിന്റെ പ്രതിഫലനമാണ് ബജറ്റില്‍ പ്രഖ്യാപിച്ച ക്ഷേമ പദ്ധതികളത്രയും. സംസ്ഥാനത്തിന്റെ ധനസ്ഥിതി വളര്‍ച്ചയുടെ പാതയിലെത്തിച്ച് സാമ്പത്തിക ഭദ്രത കൈവരിക്കാനുള്ള മികച്ച നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ട്.
റബറിന്റെ താങ്ങുവില 250 രൂപ ആക്കണമെന്ന കേരള കോണ്‍ഗ്രസ് എമ്മിന്റെ ആവശ്യം നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ജോസ് കെ. മാണി പറഞ്ഞു.