തദ്ദേശസ്ഥാപന വാർഡ് വിഭജനം: ഹിയറിംഗ് പ്രഹസനമാകുന്നെന്ന്
Sunday, February 9, 2025 4:58 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജന കരട് വിജ്ഞാപനത്തിനെതിരെ ഉയർന്നുവന്ന 16,896 പരാതികളിൽ സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ ജില്ലകളിൽ നടത്തുന്ന സിറ്റിംഗുകളും പരാതി കേൾക്കലും വെറും പ്രഹസനമായി മാറിയിരിക്കുകയാണെന്ന് രാജീവ് ഗാന്ധി പഞ്ചായത്തിരാജ് സംഘടനയുടെ സംസ്ഥാന നേതൃയോഗം ആരോപിച്ചു.
ഒരു ദിവസം ആയിരം പരാതി വീതം 16 ദിവസംകൊണ്ടു നേരിട്ടു കേൾക്കാൻ നിശ്ചയിച്ച കമ്മീഷൻ സിറ്റിംഗുകൾ 10 ജില്ലകളിൽ പൂർത്തിയാക്കിയപ്പോൾ ഒരു പരാതിയും ഒരു മിനിറ്റ് പോലും കേൾക്കാൻ കമ്മീഷൻ തയാറായില്ല. അഞ്ച് അംഗങ്ങളുള്ള ഡീലിമിറ്റേഷൻ കമ്മീഷനിലെ ചെയർമാൻ മാത്രമാണ് ഭൂരിപക്ഷം ജില്ലകളിലും സിറ്റംഗിന് എത്തിയത്. മറ്റ് അംഗങ്ങൾ ആരും ഹാജരായില്ലെന്നും യോഗം കുറ്റപ്പെടുത്തി.