കേരളയില്‍ പ്രഫസര്‍ നിയമനം: സിന്‍ഡിക്കറ്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി തീരുമാനം റദ്ദാക്കി
Saturday, February 8, 2025 1:42 AM IST
കൊച്ചി: കേരള സര്‍വകലാശാലയില്‍ കരാറടിസ്ഥാനത്തില്‍ 16 അസിസ്റ്റന്റ് പ്രഫസര്‍മാരെ നിയമിക്കുന്നതിനായി സെലക്ഷന് കമ്മിറ്റിയെ നിയമിക്കാനുള്ള സിന്‍ഡിക്കറ്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി തീരുമാനം ഹൈക്കോടതി റദ്ദാക്കി.
യുജിസി ചട്ട പ്രകാരമല്ല സെലക്ഷന് കമ്മിറ്റിയെ തീരുമാനിച്ചിട്ടുള്ളതെന്നതടക്കം ചൂണ്ടിക്കാട്ടി സിന്‍ഡിക്കറ്റംഗം പി.എസ്. ഗോപകുമാര്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് എന്‍. നഗരേഷിന്റെ ഉത്തരവ്.
2018ലെ യുജിസി ചട്ട പ്രകാരം വൈസ് ചാന്‍സലറോ വിസി ചുമതലപ്പെടുത്തുന്ന യോഗ്യരായവരോ ആയിരിക്കണം സെലക്ഷന് കമ്മിറ്റി മേധാവി എന്നിരിക്കേ സിന്‍ഡിക്കറ്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയംഗത്തെ കണ്വീനറാക്കിയതടക്കം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍നടപടികള്‍ നിലനില്‍ക്കുന്നതല്ലെന്നും വ്യക്തമാക്കി.