ബസുടമകളുടെയും ജീവനക്കാരുടെയും മാർച്ച് 27ന്
Sunday, February 9, 2025 4:58 AM IST
തൃശൂർ: ഗതാഗതമന്ത്രിയുടെ ദ്രോഹപരമായ നടപടികളിൽ പ്രതിഷേധിച്ച് കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ 27നു മന്ത്രിയുടെ ഔദ്യോഗികവസതിയിലേക്കു മാർച്ച് ചെയ്ത് ധർണ നടത്തുമെന്നു ഭാരവാഹികൾ അറിയിച്ചു. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ജോൺസൻ പടമാടൻ, സെക്രട്ടറി എം. ഗോകുൽദാസ്, വി.വി. മുജീബ് റഹ്മാൻ എന്നിവർ പ്രസംഗിച്ചു.