സമസ്ത അധ്യക്ഷനെതിരായ പരാമര്‍ശം: മുസ്തഫല്‍ ഫൈസിയെ സസ്പെന്‍ഡ് ചെയ്തു
Friday, February 7, 2025 4:26 AM IST
കോഴിക്കോട്: സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരേ പ്രസംഗിക്കുകയും സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണം നടത്തുകയും ചെയ്തുവെന്നു ചൂണ്ടിക്കാട്ടി സമസ്ത മുശാവറ അംഗം മുസ്തഫല്‍ ഫൈസിയെ സസ്പെന്‍ഡ് ചെയ്തു.
ഇന്നലെ ചേര്‍ന്ന സമസ്ത മുശാവറ യോഗത്തിലാണു തീരുമാനം. സമസ്തയിലെ ലീഗ് അനുകൂല പക്ഷത്തിന്റെ ശക്തനായ വക്താവാണ് മുസ്തഫല്‍ ഫൈസി. അദ്ദേഹത്തിനെതിരായ നടപടിയില്‍ സമസ്തയിലെ ലീഗ് അനുകൂല പക്ഷം എതിര്‍പ്പ് ഉയര്‍ത്തിയെങ്കിലും അതു മറികടന്നാണ് സസ്പെന്ഷന്.
നടപടിയില്‍ പ്രതിഷേധിച്ച് സമസ്ത നൂറാം വാര്‍ഷിക മഹാസമ്മേളന സ്വാഗതസംഘ രൂപവത്കരണ യോഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ ബഹിഷ്കരിച്ചു.