കെഇ കോളജിൽ ദേശീയ സെമിനാറും കവിതാ ശില്പശാലയും
Saturday, February 8, 2025 1:42 AM IST
മാന്നാനം: മാന്നാനം കെഇ കോളജിലെ ഇംഗ്ലീഷ് ബിരുദാനന്തര വിഭാഗം ദേശീയ സെമിനാറും അന്തർദേശീയ ശില്പശാലയും നടത്തുന്നു. പ്രകൃതി ദുരന്തങ്ങളും സാഹിത്യവും എന്ന വിഷയത്തിൽ 13ന് ദേശീയ സെമിനാറും 14ന് അന്തർദേശീയ കവിതാ ശില്പശാലയും നടത്തും.
സെമിനാറിൽ പ്രഗത്ഭരുടെ പ്രഭാഷണങ്ങൾ ഉണ്ടാകും. കവിതാ ശില്പശാലയിൽ ഇംഗ്ലീഷ് കവികൾ പുതുതലമുറ കവികളുമായി സംവദിക്കും.
സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് ശില്പശാലയിൽ പങ്കെടുക്കാം. ശില്പശാലയിൽ പങ്കെടുക്കുന്നതിന് തങ്ങളുടെ ഇംഗ്ലീഷ് കവിതകൾ 11നു മുമ്പായി അയയ്ക്കണം.
സെമിനാറിൽ പ്രബന്ധം അവതരിപ്പിക്കാൻ താൽപര്യമുള്ള വിദ്യാർഥികളും അധ്യാപകരും ഗവേഷകരും പ്രബന്ധചുരുക്കം 11നു മുമ്പായി kepgenglish2025@g mail.com എന്ന വിലാസത്തിൽ മെയിൽ ചെയ്യണം. വിശദ വിവരങ്ങൾക്ക്: 9847574541.