അഡ്വ. എസ്. ശ്രീകുമാറിനെതിരേ പരാതിയുമായി അട്ടപ്പാടിയിലെ മധുവിന്റെ കുടുംബം
Sunday, February 9, 2025 4:58 AM IST
കൊച്ചി: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിന് വിപരീതമായി ഹൈക്കോടതിയില്‍ നിലപാട് സ്വീകരിച്ച അഡ്വ. എസ്. ശ്രീകുമാറിനെതിരേ പരാതിയുമായി അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ കുടുംബം. ശ്രീകുമാറിനെതിരേ നടപടി ആവശ്യപ്പെട്ട് മധുവിന്റെ അമ്മ മല്ലി സുപ്രീംകോടതി, ഹൈക്കോടതി ചീഫ് ജസ്റ്റീസ്, ഹൈക്കോടതി രജിസ്ട്രാര്‍, ബാര്‍ കൗണ്‍സില്‍ ചെയര്മാന് എന്നിവര്‍ക്ക് പരാതി നല്കി.
മധുവിന്റെ കേസില്‍ ഹൈക്കോടതിയില്‍ നിലവിലുള്ള അപ്പീലില്‍ കുടുംബത്തിനു വേണ്ടി ഹാജരായ ശ്രീകുമാർ കുടുംബം നിര്‍ദേശിച്ച അഭിഭാഷകര്‍ക്ക് പകരം മറ്റൊരാളെ സ്പെഷല്‍ പ്രോസിക്യൂട്ടറായി പിന്തുണച്ചു. ഈ അഭിഭാഷകനെ സര്‍ക്കാര്‍ നിയമിക്കുകയും ചെയ്തു. കക്ഷിയുടെ താത്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ച ശ്രീകുമാറിനെതിരേ നടപടി വേണമെന്നാണു കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.