ബജറ്റ് പ്രസംഗത്തിന്റെ പകർപ്പ് കത്തിച്ച് ജീവനക്കാരുടെ പ്രതിഷേധം
Saturday, February 8, 2025 1:42 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കാതെ അവഗണിച്ചതിലും ഡിഎ കേവലം മൂന്ന് ശതമാനം മാത്രം അനുവദിച്ചതിലും പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് ആക്ഷൻ കൗണ്‍സിലിന്റെ ആഭിമുഖ്യത്തിൽ ബജറ്റ് പ്രസംഗത്തിന്റെ പകർപ്പ് കത്തിച്ചു സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. കണ്‍വീനർ എം.എസ്. ഇർഷാദ് ഉദ്ഘാടനം ചെയ്തു.
ബജറ്റ് സർക്കാർ ജീവനക്കാരെ സംബന്ധിച്ചിടത്തോളം ചരമോപചാര രേഖയായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.പി പുരുഷോത്തമൻ, പി.എൻ മനോജ്കുമാർ, എസ്. പ്രദീപ്കുമാർ, എം.എസ് മോഹനചന്ദ്രൻ, വി.എ ബിനു, അരുണ്‍കുമാർ, എ. സുധീർ, നൗഷാദ് ബദറുദ്ദീൻ, തിബീൻ നീലാംബരൻ ജി.ആർ. ഗോവിന്ദ്, ആർ.രഞ്ജിഷ് കുമാർ, സൂസൻ ഗോപി, എൻ. സുരേഷ്, വി. ഉമൈബ എന്നിവർ പ്രസംഗിച്ചു.