കേസിന് പിന്നാലെ ജീവനക്കാര്‍ ഒളിവില്‍
Saturday, February 8, 2025 2:20 AM IST
കൊച്ചി: പോലീസ് കേസിനും അനന്തു കൃഷ്ണന്റെ അറസ്റ്റിനും പിന്നാലെ ഇയാളുടെ ജീവനക്കാരില്‍ പലരും ഒളിവിലാണ്. ഇവരെ ബന്ധപ്പെടാന്‍ അന്വേഷണസംഘം ശ്രമിച്ചെങ്കിലും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
ജില്ലയിലടക്കം വിവിധ പോലീസ് സ്റ്റേഷനുകളില്‍ അനന്തുവിനെതിരേ പരാതികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജീവനക്കാരെ ചോദ്യം ചെയ്യും. ഇതുവരെ ഒരു കമ്പനിയില്‍നിന്നും സിഎസ്ആര്‍ ഫണ്ട് ലഭ്യമായിട്ടില്ലെന്ന് ചോദ്യം ചെയ്യലില്‍ അനന്തു പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
അനന്തു കൃഷ്ണന് രൂപീകരിച്ച ട്രസ്റ്റില്‍ അഞ്ച് അംഗങ്ങള്‍ ഉണ്ടായിരുന്നതായാണ് വിവരം. ആക്ടിംഗ് ചെയര്‍പേഴ്സണ്‍ പുറമേ നാല് ട്രസ്റ്റ് അംഗങ്ങളും. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം ഊര്‍ജിതമാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ട്രസ്റ്റ് രൂപീകരിച്ചത്. തട്ടിപ്പിനായി സംസ്ഥാനത്തൊട്ടാകെ രൂപീകരിച്ചത് 2,500 എന്ജിഒകളാണെന്നും പോലീസ് കണ്ടെത്തി.