കുസാറ്റ് പ്രഫസർ ദീപക് കുമാർ സാഹു ഒഡീഷയിൽ വൈസ് ചാൻസലർ
Sunday, February 9, 2025 4:58 AM IST
കളമശേരി: കുസാറ്റ് സ്കൂൾ ഓഫ് എൻജിനിയറിംഗ് മുൻ പ്രിൻസിപ്പലും സേഫ്റ്റി ആൻഡ് ഫയർ എൻജിനിയറിംഗ് പ്രഫസറുമായ ഡോ. ദീപക് കുമാർ സാഹു ഒഡീഷ ബുർലയിലെ വീർ സുരേന്ദ്ര സായി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ആയി നിയമിതനായി.
ഒന്നാം റാങ്കോടെ കുസാറ്റിൽനിന്ന് എംടെക്കും ഐഐടി റൂർക്കിയിൽനിന്ന് സ്ട്രക്ചറൽ എൻജിനിയറിംഗിൽ പിഎച്ച്ഡിയും കുസാറ്റിൽനിന്ന് എൽഎൽബി ഡിസ്റ്റിംഗ്ഷനും ഒന്നാം റാങ്കും നേടിയ ഡോ. ദീപക് 2001ൽ ആണ് കുസാറ്റിൽ റീഡർ ആയി ചേരുന്നത്. 2009ൽ പ്രഫസറായി. 2022 മുതൽ 2023 വരെ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു. ഒഡീഷ സ്വദേശിയാണ്. ഭാര്യ: റീന. മക്കൾ: ഡോ. ദൃപ്ത സാഹു, ദിവ്യരൂപ് സാഹു.