സ്വകാര്യ വാഹനം റീ രജിസ്റ്റർ ചെയ്യാൻ 50 ശതമാനം അധികനികുതി
Saturday, February 8, 2025 3:28 AM IST
തിരുവനന്തപുരം: പഴക്കം ചെന്ന സ്വകാര്യ വാഹനങ്ങളുടെ തുടരുപയോഗം നിരുത്സാഹപ്പെടുത്താനായി 15 വർഷം കഴിഞ്ഞ വാഹനം റീ രജിസ്റ്റർ ചെയ്യുന്പോൾ 50 ശതമാനം അധിക നികുതി കൂടി ഈടാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം.
മോട്ടോർ സൈക്കിൾ, സ്വകാര്യ ആവശ്യത്തിനുള്ള മുച്ചക്രവാഹനങ്ങൾ, മോട്ടോർ കാറുകൾ എന്നിവയുടെ നികുതിയിലാണ് വർധന വരുത്തുന്നത്.
15 വർഷം കഴിഞ്ഞ സർക്കാർ വാഹനം പൊളിക്കാൻ സ്ക്രാപ്പിംഗ് പോളിസി പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ വാഹനങ്ങൾക്ക് 15 വർഷ നിബന്ധന ബാധകമല്ല. സ്വകാര്യ വാഹനങ്ങളുടെ നികുതി ഇനത്തിൽ 110 കോടിയാണ് നിലവിലെ വാർഷിക വരുമാനം. വർധന വഴി പ്രതിവർഷം 55 കോടി സർക്കാരിന് അധിക വരുമാനമായി ലഭിക്കും.