ഇമേജിന്റെ ജിഎസ്ടി രജിസ്ട്രേഷന് റദ്ദാക്കിയ നടപടിക്ക് സ്റ്റേ
Sunday, February 9, 2025 4:58 AM IST
കൊച്ചി: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ മാലിന്യ സംസ്കരണ സ്ഥാപനമായ ഇമേജിന്റെ ജിഎസ്ടി രജിസ്ട്രേഷന് റദ്ദാക്കിയ നടപടി ഹൈക്കോടതി ആറാഴ്ചത്തേക്ക് സ്റ്റേ ചെയ്തു.
സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ നടപടിക്കെതിരേ ഇമേജ് സെക്രട്ടറി ഡോ. പി.വി. കൃഷ്ണകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസിന്റെ നടപടി. ഹര്‍ജിയില്‍ ജിഎസ്ടി വകുപ്പിന് നോട്ടീസ് അയച്ചു. അനധികൃത രജിസ്ട്രേഷനെന്ന ജിഎസ്ടി ഇന്റലിജന്‍സിന്റെ കണ്ടെത്തലിന് പിന്നാലെയാണ് ഇമേജിനെതിരേ നടപടി എടുത്തത്.