കേന്ദ്ര ബജറ്റ്: അവഗണനയ്ക്കെതിരേ സിപിഎം സമരത്തിന്
Sunday, February 9, 2025 4:58 AM IST
തിരുവനന്തപുരം: കേരളത്തോടുള്ള കേന്ദ്ര ബജറ്റിലെ അവഗണനയ്ക്കെതിരേ സിപിഎം പ്രത്യക്ഷ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഈ മാസം 19 മുതൽ 23 വരെ ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ കാൽനട ജാഥ സംഘടിപ്പിക്കും. 25ന് ജില്ലാ തലങ്ങളിലെ കേന്ദ്ര സർക്കാർ ഓഫീസ് ഉപരോധവും സംഘടിപ്പിക്കും.