ഫെഡ്എക്സ് സൈബർ സുരക്ഷാ ബോധവത്കരണം
Sunday, February 9, 2025 4:58 AM IST
കൊച്ചി: കൊറിയർ തട്ടിപ്പുകൾക്കെതിരേ ഫെഡറൽ എക്സ്പ്രസ് കോർപറേഷൻ (ഫെഡ്എക്സ്), പോലീസ്, സൈബർ സെക്യൂരിറ്റി സെല്ലുകൾ, യുണൈറ്റഡ് വേ മുംബൈ എന്നിവയുമായി സഹകരിച്ച് രാജ്യവ്യാപകമായി സൈബർ സുരക്ഷാ ബോധവത്കരണ പരിശീലന പരിപാടി ആരംഭിച്ചു.
സുരക്ഷിതമായ ഓൺലൈൻ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും ഫിഷിംഗ്, ഐഡന്റിറ്റി മോഷണം, ഡിജിറ്റൽ പേയ്മെന്റ് തട്ടിപ്പുകൾ, സോഷ്യൽ മീഡിയ തട്ടിപ്പ് തുടങ്ങിയ സൈബർ ഭീഷണികളെ തിരിച്ചറിയുന്നതിനും തടയുന്നതിനും ലക്ഷ്യമിട്ടാണു പരിപാടി.