എം.കെ. ബിജു കെഎസ്ടിഎഫ് സംസ്ഥാന പ്രസിഡന്റ്
Saturday, February 8, 2025 1:42 AM IST
കോട്ടയം: കേരള സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റായി എം.കെ. ബിജുവിനെയും ജനറൽ സെക്രട്ടറിയായി പി.എം. മുഹമ്മദലിയെയും തെരഞ്ഞെടുത്തു.
ജോസഫ് വർഗീസ്, ജെ.ആർ. സാലു, കോശി എബ്രാഹം, വി.എം. ജോസഫ്, എം. അനുനാഥ് (വൈസ് പ്രസിഡന്റ്്), കെ.കെ. സുബൈർ, ജോഷി ഫ്രാൻസിസ്, ഒ.പി. ഹസീബ്, ജെബി തോമസ്, അഷറഫ് പടയൻ, മനു ജോസഫ്, ഷൈജു അഗസ്റ്റിൻ, ബ്രദർ അനൂപ് ഫിലിപ്പ്, ഒ.പി. ഹസീബ്,(സെക്രട്ടറിമാർ) ജെയിംസ് സേവ്യർ (ട്രഷറർ) എന്നിവരെയും വനിതാ ഫോറം പ്രസിഡന്റായി അമ്പിളി മോഹനൻ, കൺവീനറായി ഡോ. ആശാ ജോർജ് എന്നിവരെയും തെരഞ്ഞെടുത്തു.
കെഎസ്ടിഎഫ് മുൻ സെക്രട്ടറി ജോസ് വർഗീസ് മണിയാട്ട് വരണാധികാരിയായിരുന്നു.