ഐഎഎസ് ഉദ്യോഗസ്ഥർക്കു ചുമതല
Saturday, February 8, 2025 2:20 AM IST
തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥർക്കു ചാർജ് ക്രമീകരണം വരുത്തി സർക്കാർ. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയായ മുഹമ്മദ് ഹാനിഷിനു കായിക-യുവജന ക്ഷേമ വകുപ്പിന്റെ അധിക ചുമതല നൽകി. തൊഴിൽ-നൈപുണ്യ വകുപ്പു സെക്രട്ടറിയായ ഡോ. കെ. വാസുകിക്കു മൃഗസംരക്ഷണം-മ്യൂസിയം വകുപ്പിന്റെ അധിക ചുമതല നൽകി.
തദ്ദേശ സ്വയംഭരണ വകുപ്പു സ്പെഷൽ സെക്രട്ടറിയായ ടി.വി. അനുപമയ്ക്കു റവന്യു-ദേവസ്വം വകുപ്പിന്റെയും വ്യവസായ വകുപ്പു ഡയറക്ടറായ മിർ മുഹമ്മദ് അലിക്കു തുറമുഖ വകുപ്പു സ്പെഷൽ സെക്രട്ടറിയായും അധിക ചുമതല നൽകി. ബി. അബ്ദുൾ നാസറിനു ഫിഷറീസ് വകുപ്പിന്റെ സ്പെഷൽ സെക്രട്ടറിയായുള്ള ചുമതല നൽകി.
സഹകരണ സംഘം രജിസ്ട്രറായ ഡി. സജിത്ത് ബാബുവിനു റവന്യു-ദേവസ്വം വകുപ്പുകളുടെ സ്പെഷൽ സെക്രട്ടറിയായും ലേബർ കമ്മീഷണറായ സഫ്ന നസറുദിന് ഫിഷറീസ് ഡയറക്ടറുടെ അധിക ചുമതലയും നൽകി.