വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ റോഡിൽ വി​ടു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണം
Tuesday, October 22, 2024 1:38 AM IST
ചി​റ്റൂ​ർ: പ്ര​ധാ​ന പാ​ത​ക​ളി​ൽ നാ​ൽ​ക്കാ​ലി​ക​ളെ മേ​ച്ചി​ലി​നു വി​ടു​ന്ന ഉ​ട​മ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യം. മൃ​ഗ​ങ്ങ​ൾ റോ​ഡി​നി​രു​വ​ശ​ത്തേ​ക്കും നി​യ​ന്ത്ര​ണ​മി​ല്ലാ​തെ ന​ട​ക്കു​ന്ന​ത് ഇ​രു​ച​ക്ര​വാ​ഹ​ന സ​ഞ്ചാ​രി​ക​ൾ​ക്കാ​ണ് അ​പ​ക​ട ഭീ​ഷ​ണി​യാ​വു​ന്ന​ത്. വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ഹോ​ൺ മു​ഴ​ക്കി​യാ​ൽ ഇ​വ ഭ​യ​ന്ന് ല​ക്ഷ്യ​മി​ല്ലാ​തെ ഓ​ടു​ന്നു. ഈ ​സ​മ​യ​ത്താ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ മു​ന്നി​ൽ​പെ​ട്ട് അ​പ​ക​ടം ഉ​ണ്ടാ​കു​ന്ന​ത്.


മു​ൻ​കാ​ല​ങ്ങ​ളി​ൽ ഇ​ത്ത​രം മൃ​ഗ​ങ്ങ​ളെ പ​ഞ്ചാ​യ​ത്ത് കോ​മ്പൗ​ട്ടി​ൽ പി​ടി​ച്ചു​കെ​ട്ടു​ക​യും പി​ഴ അ​ട​പ്പി​ച്ച ശേ​ഷം ഉ​ട​മ​ക്ക് തി​രി​കെ ന​ൽ​കു​ന്ന രീ​തി നി​ല​വി​ലു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഈ ​സ​മ്പ്ര​ദാ​യം നി​ല​ച്ച​തോ​ടെ ആ​ട്, പ​ശു ഉ​ൾ​പ്പെ​ടെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ വീ​ണ്ടും തെ​രു​വി​ലേ​ക്ക് വി​ടു​ക​യാ​ണ്. ഇ​തുസം​ബ​ന്ധി​ച്ച് പ​രാ​തി ന​ൽ​കി​യാ​ലും ന​ടപ​ടി ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​വു​മു​ണ്ട്.