സെന്‍റ് റാഫേൽസ് ക​ത്തീ​ഡ്രലി​ൽ​ തി​രു​നാ​ളി​നു കൊ​ടി​യേ​റി
Monday, October 21, 2024 2:17 AM IST
പാ​ല​ക്കാ​ട്: സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ലി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ റാ​ഫേ​ൽ മാ​ലാ​ഖ​യു​ടെ തി​രു​നാ​ളി​നു ഒ​രു​ക്ക​മാ​യി കൊ​ടി​യേ​റ്റ ശു​ശ്രൂ​ഷ ന​ട​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ആ​റ​ര​യു​ടെ പ​രി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം തി​രു​നാ​ൾ കൊ​ടി​യേ​റ്റം ന​ട​ത്തി.

ക​ത്തീ​ഡ്ര​ൽ ഇ​ട​വ​ക വി​കാ​രി ഫാ​. ജോ​ഷി പു​ലി​ക്കോ​ട്ടി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​യി​രു​ന്നു. അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​സാ​ൻ​ജോ ചി​റ​യ​ത്ത്, ഇ​ട​വ​കാം​ഗ​വും ജെ​ല്ലി​പ്പാ​റ സെ​ന്‍റ് പീ​റ്റേ​ഴ്സ് പ​ള്ളി അ​സി​സ്റ്റ​ന്‍റ് വി​കാ​രി​യു​മാ​യ ഫാ.​സൈ​മ​ൺ കൊ​ള്ള​ന്നൂ​ർ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ലെ പു​രാ​ത​ന​വും ച​രി​ത്ര പ്രാ​ധാ​ന്യം നി​റ​ഞ്ഞ​തു​മാ​യ ദേ​വാ​ല​യ​മാ​ണ് പാ​ല​ക്കാ​ട് സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ൽ. സീ​റോ മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ കീ​ഴി​ൽ​വ​രു​ന്ന പാ​ല​ക്കാ​ട് രൂ​പ​ത മെ​ത്രാ​ൻ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ലി​ന്‍റെ ഭ​ദ്രാ​സ​ന ദേ​വാ​ല​യം കൂ​ടി​യാ​ണു ക​ത്തീ​ഡ്ര​ൽ.

ഈ ​ദേ​വാ​ല​യ​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട തി​രു​നാ​ളാ​ണു വി​ശു​ദ്ധ റാ​ഫേ​ൽ മാ​ലാ​ഖ​യു​ടെ തി​രു​നാ​ൾ. എ​ല്ലാ​വ​ർ​ഷ​വും ഒ​ക്ടോ​ബ​ർ 24 ക​ഴി​ഞ്ഞു​വ​രു​ന്ന ഞാ​യ​റാ​ഴ്ച​യാ​ണു തി​രു​നാ​ൾ ദി​നം. ഇ​ത്ത​വ​ണ 27നാ​ണ് തി​രു​നാ​ൾ​ദി​നം.

തി​രു​നാ​ളി​നൊ​രു​ക്കു​മാ​യി 18 മു​ത​ൽ ന​വ​നാ​ൾ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു ഓ​രോ ദി​വ​സ​ത്തെ​യും തി​രു​ക​ർ​മ​ങ്ങ​ൾ​ക്ക് കു​ടും​ബ​യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കി​വ​രു​ന്നു. 25ന് ​വൈ​കു​ന്നേ​രം അ​ഞ്ച​ര​യു​ടെ കു​ർ​ബാ​ന​ക്കു ശേ​ഷം ദീ​പാ​ല​ങ്കാ​രം ഉ​ദ്ഘാ​ട​നം. 26ന് ​വൈ​കു​ന്നേ​രം കു​ർ​ബാ​ന​ക്കു​ശേ​ഷം വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പം പ​ര​സ്യ​വ​ണ​ക്ക​ത്തി​നാ​യി ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ൽ സ്ഥാ​പി​ക്കും.


പ്ര​ധാ​ന തി​രു​നാ​ൾ ദി​വ​സ​മാ​യ 27ന് ​വൈ​കു​ന്നേ​രം നാ​ലി​നു വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് പാ​ല​ക്കാ​ട് രൂ​പ​ത വി​കാ​രി​ജ​ന​റാ​ളും മു​ൻ വി​കാ​രി​യു​മാ​യി മോ​ൺ. ജീ​ജോ ചാ​ല​ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

പാ​ല​ക്കാ​ട് വ​ള്ളി​യോ​ട് സെ​ന്‍റ് മേ​രി​സ് ഐ​ടി​ഐ ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ഇ​ല്ല​ത്തു​പ​റ​മ്പി​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് പ​ള്ളി​ചു​റ്റി പ്ര​ദ​ക്ഷി​ണ​വും ക​രി​മ​രു​ന്നു​പ്ര​യോ​ഗ​വും, വാ​ദ്യ​മേ​ള​ങ്ങ​ളു​മു​ണ്ടാ​യി​രി​ക്കും.

രാ​ത്രി ഏ​ഴി​നു കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ല തീ​യേ​റ്റേ​ഴ്സി​ന്‍റെ 'ത​ച്ച​ൻ' എ​ന്ന ബൈ​ബി​ൾ​നാ​ട​കം ക​ത്തീ​ഡ്ര​ൽ സ്ക്വ​യ​റി​ൽ അ​ര​ങ്ങേ​റും.

തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​താ​യും വി​വി​ധ പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം​ചെ​യ്തു വ​രു​ന്ന​താ​യും കൈ​കാ​ര​ന്മാ​രാ​യ സു​രേ​ഷ് വ​ട​ക്ക​ൻ, ടി.​എ​ൽ. ജോ​സ​ഫ് എ​ന്നി​വ​രും ഫി​നാ​ൻ​സ് ക​ൺ​വീ​ന​റാ​യ ജോ​സ് മേ​നാ​ച്ചേ​രി, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​റാ​യ ബാ​ബു​മാ​ത്യു എ​ന്നി​വ​ർ അ​റി​യി​ച്ചു. തി​രു​നാ​ൾ ക​ൺ​വീ​ന​റാ​യ ജി​ൻ​സ​ൺ ജോ​ൺ​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​രാ​യ സി​ജു എ​ബ്ര​ഹാം, ആ​ന്‍റ​ണി ജോ​യ്, ജി​യോ ഫ്രാ​ൻ​സി​സ്, അ​ലോ​ഷ്യ​സ് ലി​ജി​ൻ ജോ​സ്, ടി.​എ​സ്. ജോ​ബി​ൻ ടി ​എ​സ്, നി​തി​ൻ പോ​ൾ​സ​ൺ, വി.​ജെ. ആ​ൻ​സ​ൺ എ​ന്നി​വ​ർ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്കാ​യി നേ​തൃ​ത്വം വ​ഹി​ച്ചു​വ​രു​ന്നു.

വി​ശ്വാ​സി​ക​ൾ​ക്കാ​യി വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ക​ത്തീ​ഡ്ര​ലി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​തെ​ന്നു ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു.