കോ​യ​ന്പ​ത്തൂ​ർ ന​ഗ​ര​ത്തി​ൽ ഇ​നി ലോ​ഫ്ളോ​ർ ല​ക്ഷ്വ​റി ബ​സു​ക​ളും
Sunday, October 20, 2024 2:44 AM IST
കോയ​മ്പ​ത്തൂ​ർ: ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യി​ൽ സ​ജ്ജീ​ക​രി​ച്ച ലോ​ഫ്ലോ​ർ ല​ക്ഷ്വ​റി ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കി അ​ധി​കൃ​ത​ർ. ഒ​രേ സ​മ​യം 100 യാ​ത്ര​ക്കാ​രെ​വ​രെ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​ന്ന ഈ ​ബ​സു​ക​ൾ​ക്ക് ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കും ഏ​റെ സൗ​ക​ര്യ​വു​മൊ​രു​ക്കി​യി​ട്ടു​ണ്ട്.

ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന റോ​ഡ് സു​ര​ക്ഷാ യോ​ഗ​ത്തി​ലാ​ണ് ലോ ​ഫ്ലോ​ർ ല​ക്ഷ്വ​റി ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്ക​ണ​മെ​ന്ന് ഉ​പ​ഭോ​ക്തൃ സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത്.


ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന് അ​പേ​ക്ഷ ന​ൽ​കി​യ​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് 100 ലോ​ഫ്ലോ​ർ ല​ക്ഷ്വ​റി ബ​സു​ക​ൾ ന​ൽ​കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സം 24 ബ​സു​ക​ൾ കോ​യ​ന്പ​ത്തൂ​രി​ലെ​ത്തി. ഈ ​ബ​സു​ക​ൾ ഉ​ക്ക​ടം, ഗാ​ന്ധി​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് സോ​മാ​നൂ​രി​ലേ​ക്കു​ള്ള റൂ​ട്ടു​ക​ളി​ൽ ഉ​ട​ൻ സ​ർ​വീ​സ് ന​ട​ത്തും.