ഇന്‍റർ സ്കൂൾ ഫുട്ബോൾ: പി​എം​ജി സ്കൂ​ൾ വി​ജ​യി​ക​ളാ​യി
Tuesday, October 22, 2024 1:38 AM IST
പാ​ല​ക്കാ​ട്: മു​ൻ സ​ന്തോ​ഷ് ട്രോഫി താ​രം ആ​ർ. ധ​ന​രാ​ജ​ന്‍റെ ഓ​ർ​മ​ക്കാ​യി ടാ​ല​ന്‍റ്സ് ഫു​ട്ബോ​ൾ അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ച്ച ധ​ന​രാ​ജ​ൻ മെ​മ്മോ​റി​യ​ൽ ഇ​ന്‍റ​ർ സ്കൂ​ൾ ഫൈ​ന​ൽ മ​ത്സ​രം മു​ൻ സ​ന്തോ​ഷ് ട്രോ​ഫി താ​ര​വും സെ​ൻ​ട്ര​ൽ ടാ​ക്സ് ആ​ൻ​ഡ് എ​ക്സൈ​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ സ​ത്യ​മു​ര​ളി ഉ​ദ്്ഘാ​ട​നം ചെ​യ്തു.

ക​ണ്ണാ​ടി സ്കൂ​ളി​ൽ ന​ട​ന്ന ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ പാ​ല​ക്കാ​ട് പി​എം​ജി സ്കൂ​ൾ എം​ഇ​എ​സ് സ്കൂ​ൾ മ​ണ്ണാ​ർ​ക്കാ​ടി​നെ ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി. ട്രോ​ഫി​യും, 10000രൂ​പ കാ​ഷ് അ​വാ​ർ​ഡും ചാ​ന്പ്യന്മാരാ​യ പി​എം​ജി​ക്ക് സ​ന്തോ​ഷ് ട്രോ​ഫി ടീം ​മു​ൻ ക്യാ​പ്റ്റ​ൻ ഡോ.​പി.​കെ. രാ​ജ​ഗോ​പാ​ൽ സ​മ്മാ​നി​ച്ചു. ടാ​ല​ന്‍റ്സ് ഫു​ട്ബോ​ൾ അ​ക്കാ​ദ​മി പ്ര​സി​ഡ​ന്‍റ് നി​ഖി​ൽ കൊ​ടി​യ​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ച​ട​ങ്ങി​ൽ ക​ണ്ണാ​ടി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജീ​ജ, ഹെ​ഡ്മി​സ്ട്ര​സ് ലി​സി, അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി പി.​കെ. രാ​ജീ​വ്, ര​ക്ഷാ​ധി​കാ​രി പ്ര​ഫ. എം.​സി. രാ​ധാ​കൃ​ഷ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ.​സി. രാ​ജേ​ഷ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഭ​വ​ദാ​സ്, കോ​ച്ച് ദേ​വ​ൻ, അ​ർ​ജു​ൻ, ധ​ന​രാ​ജ​ന്‍റെ പ​ത്നി അ​ർ​ച്ച​ന, ടൂ​ർ​ണ​മെ​ന്‍റ് ക​ണ്‍​വീ​ന​ർ സി.​സി. പ​യ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.