റോ​ട്ട​റി "പ്ര​ഥ​മ്യ' സെ​മി​നാ​ർ
Tuesday, October 22, 2024 1:37 AM IST
പാ​ല​ക്കാ​ട്: കോ​യ​ന്പ​ത്തൂ​ർ, പാ​ല​ക്കാ​ട്, തൃ​ശൂ​ർ, എ​റ​ണാ​കു​ളം, ഇ​ടു​ക്കി എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ റോ​ട്ട​റി ഡി​സ്ട്രി​ക്ട് 3201 പാ​ല​ക്കാ​ട് കോ​സ്മോ​പോ​ളി​റ്റ​ൻ ക്ല​ബ്ബ് സി ക്യൂ​ബ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച "പ്ര​ഥ​മ്യ' ജി​ല്ലാ സെ​മി​നാ​ർ ശ്ര​ദ്ധേ​യ​മാ​യി. പാ​ല​ക്കാ​ട്, പാ​ല​ക്കാ​ട് ഫോ​ർ​ട്ട്, പാ​ല​ക്കാ​ട് എ​യ്സ് എ​ന്നീ റോ​ട്ട​റി ക്ല​ബ്ബു​ക​ൾ സം​യു​ക്ത​മാ​യി ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച സെ​മി​നാ​റി​ന് ചെ​യ​ർ​മാ​ൻ പി. ​സ​ന്തോ​ഷ്കു​മാ​ർ നേ​തൃ​ത്വം ന​ൽ​കി. ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ അ​ഡ്വ. സു​ന്ദ​ര​ വ​ടി​വേ​ലു വി​വി​ധ സാ​മൂ​ഹ്യ​സേ​വ​ന പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ചു വി​ശ​ദീ​ക​രി​ച്ചു. ജെ​സി​ഐ മു​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്‍റും പ​രി​ശീ​ല​ക​നു​മാ​യ ഡോ.​ജി. സു​ബ്ര​മ​ണ്യ​ൻ, അ​ഭി​നേ​താ​വ് രാ​ജേ​ഷ് ഹെ​ബ്ബാ​ർ, റോ​ട്ട​റി ഡി​സ്ട്രി​ക്ട് 3211 നി​യു​ക്ത ഗ​വ​ർ​ണ​ർ ഡോ. ​ടീ​ന ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ന​ർ​ത്ത​കി വി​നീ​ത നെ​ടു​ങ്ങാ​ടി, ഗാ​യ​ക​ൻ പ്ര​ണ​വം ശ​ശി എ​ന്നി​വ​ർ നൃ​ത്ത, സം​ഗീ​ത അ​വ​ത​ര​ണ​ങ്ങ​ളി​ലൂ​ടെ മാ​തൃ​ശി​ശു പ​രി​ച​ര​ണം, പ്ര​കൃ​തി​സം​ര​ക്ഷ​ണം എ​ന്നീ വി​ഷ​യ​ങ്ങ​ള​വ​ത​രി​പ്പി​ച്ചൂ. ക​ണ്‍​വീ​ന​ർ രാ​ജേ​ഷ് പി. ​നാ​യ​ർ, ട്ര​ഷ​റ​ർ സി.​ബി. രാം​ലാ​ൽ, അ​സി​സ്റ്റ​ന്‍റ്് ഗ​വ​ർ​ണ​ർ​മാ​രാ​യ മു​ര​ളീ​ധ​ര​ൻ, പോ​ളി ജോ​ണ്‍, വി. ​സ​ദാ​ന​ന്ദ​ൻ, അ​ഡ്വ. വ​ർ​ഷ എ​സ്. കു​മാ​ർ, കെ.​എ​സ്. ര​ഘു​നാ​ഥ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡി​സ്ട്രി​ക്ട് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. സു​ബ്ര​മ​ണ്യം ന​ന്ദി പ​റ​ഞ്ഞു.