ന​ല്ലേ​പ്പി​ള്ളി​യി​ലും കൊ​ഴി​ഞ്ഞാ​ന്പാ​റ​യി​ലും വൃ​ത്തി​ഹീ​ന ഹോ​ട്ട​ലു​ക​ൾ അ​ട​പ്പി​ച്ചു
Saturday, October 19, 2024 6:10 AM IST
ചി​റ്റൂ​ർ: കൊ​ഴി​ഞ്ഞാ​മ്പാ​റ, ന​ല്ലേ​പ്പി​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലെ വൃ​ത്തി​ഹീ​ന ഹോ​ട്ട​ലു​ക​ൾ അ​ട​പ്പി​ച്ചു ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ. കൊ​ഴി​ഞ്ഞാ​മ്പാ​റ ബ​സ് സ്റ്റ‌ാ​ൻ​ഡി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ലി​നും ന​ല്ലേ​പ്പി​ള്ളി മാ​ട്ടു​മ​ന്ത​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ലി​നു​മാ​ണ് അ​ട​ച്ചു​പൂ​ട്ടാ​ൻ നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

ഒ​ടു​ക്കി​യ​ശേ​ഷം മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​മെ​ന്ന ഉ​റ​പ്പു​ല​ഭി​ച്ചാ​ൽ ഹോ​ട്ട​ൽ തു​റ​ക്കാ​നു​ള്ള അ​നു​മ​തി ന​ൽ​കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കൊ​ഴി​ഞ്ഞാ​മ്പാ​റ​യി​ൽ 11 സ്ഥാ​പ​ന​ങ്ങ​ളി​ലും നാ​ലു വീ​ടു​ക​ളി​ലു​മാ​ണു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

മ​ലി​ന​ജ​ലം പൊ​തു സ്ഥ​ല​ത്തേ​ക്ക് ഒ​ഴു​ക്കി​യ​തി​നു നാ​ലു​വീ​ടു​ക​ൾ​ക്കും നോ​ട്ടീസ് ന​ൽ​കി. ശാ​സ്ത്രീ​യ​മാ​യി മ​ലി​ന​ജ​ല സം​സ്‌​ക​ര​ണ സം​വി​ധാ​നം​ഏ​ർ​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ൽ ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ട​ക്കു​മെ​ന്നും ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ. ​സു​രേ​ഷ് അ​റി​യി​ച്ചു.

ക​മ്പി​ളി​ചു​ങ്ക​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന അ​മൃ​ത ബേ​ക്ക​റി​യ്ക്കും പി​ഴ ചു​മ​ത്തി​യി​ട്ടു​ണ്ട്. നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ ആ​റ് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്.


തു​ട​ർ​പ​രി​ശോ​ധ​ന​യി​ൽ നി​യ​മ​ലം​ഘ​നം തു​ട​ർ​ന്നാ​ൽ നി​യ​മ​പ്ര​കാ​രം ക​ർ​ശ​ന ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് ന​ല്ലേ​പ്പി​ള്ളി ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ടി.​ജി. ഗോ​പ​കു​മാ​ർ അ​റി​യി​ച്ചു.

കൊ​ഴി​ഞ്ഞാ​മ്പാ​റ​യി​ൽ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​സു​രേ​ഷ്, എം.​എ. അ​ബ്ദു​ൽ വാ​ഹി​ദ്, കെ. ​ഋ​ഷി​ജി​ത്ത്, എ​ഫ്. നെ​ൽ​സ​ൺ, കൊ​ഴി​ഞ്ഞാ​മ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ പ​ബ്ലി​ക് ഹെ​ൽത്ത് ​ഇ​ൻ​സ്പെ​ക്ട​ർ അ​ഞ്ജ​ലി എ​ന്നി​വ​രാ​ണു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ന​ല്ലേ​പ്പി​ള്ളി​യി​ൽ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ടി.​ജി. ഗോ​പ​കു​മാ​ർ, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ.​റി​ജി​ൻ, എ​സ്.​മ​നീ​ഷ, എം​എ​ൽ​എ​സ്പി മാ​രാ​യ എ. ​ശ്രീ​ജ, കീ​ർ​ത്തി​ദാ​സ് എ​ന്നി​വ​രാ​ണു പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.