പ്ര​ചാ​ര​ണ​ത്തി​ര​ക്കു​മാ​യി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ
Sunday, October 20, 2024 2:44 AM IST
പാ​ല​ക്കാ​ട്: മ​ണ്ഡ​ല​ത്തി​ലെ പ്ര​ചാ​ര​ണ​ച്ചൂ​ടി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മേ​ലാ​മു​റി പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ൽ നി​ന്നാ​ണ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. വ്യാ​പാ​രി​ക​ളോ​ടും മാ​ർ​ക്ക​റ്റി​ലു​ണ്ടാ​യി​രു​ന്ന​വ​രോ​ടും വോ​ട്ട​ഭ്യ​ർ​ഥ​ന ന​ട​ത്തി.

തു​ട​ർ​ന്ന് കോ​ട്ട​മൈ​താ​നി​യി​ൽ പ്ര​ഭാ​ത സ​ഞ്ചാ​രം ന​ട​ത്തി​യ​വ​രു​മാ​യി ഏ​റെ​നേ​രം ചെ​ല​വ​ഴി​ച്ചു. മൈ​താ​നി​യി​ൽ കാ​യി​ക പ​രി​ശീ​ല​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ട​വ​രു​മാ​യി രാ​ഹു​ൽ കു​ശ​ലാ​ന്വേ​ഷ​ണം ന​ട​ത്തി. പി​ന്നീ​ട് കോ​ൺ​ഗ്ര​സി​ന്‍റെ ച​രി​ത്ര​വു​മാ​യി ഏ​റെ ബ​ന്ധ​മു​ള്ള ക​ല്ലേ​ക്കു​ള​ങ്ങ​ര ഏ​മൂ​ർ ഭ​ഗ​വ​തി​ക്ഷേ​ത്രം സ​ന്ദ​ർ​ശി​ക്കു​ക​യും ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ളു​ടെ​യും ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ​യും പി​ന്തു​ണ തേ​ടു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് സു​ൽ​ത്താ​ൻ​പേ​ട്ട രൂ​പ​ത ബി​ഷ​പ് ഡോ. ​പീ​റ്റ​ർ ആ​ബീ​റി​നെ സ​ന്ദ​ർ​ശി​ച്ചു. ഏ​റെ​ക്കാ​ല​മാ​യി ആ​തു​ര​സേ​വ​ന​രം​ഗ​ത്ത് സ​ജീ​വ​മാ​യി നി​ല​കൊ​ള്ളു​ന്ന ഡോ.എ.കെ ​ശ്രീ​ധ​ര​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യും അ​നു​ഗ്ര​ഹം തേ​ടു​ക​യും ചെ​യ്തു.


ഇ​തി​നി​ടെ മ​ണ​പ്പു​ള്ളി​ക്കാ​വി​ൽ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളു​മാ​യി സം​സാ​രി​ക്കു​ക​യും വോ​ട്ട​ഭ്യ​ർ​ഥ​ന ന​ട​ത്തു​ക​യും ചെ​യ്തു. 70 വ​ർ​ഷ​ക്കാ​ല​മാ​യി അ​ഭി​ഭാ​ഷ​ക സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന അ​ഡ്വ. പി ​ബി മേ​നോ​നെ വീ​ട്ടി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ചു.

തു​ട​ർ​ന്ന് മു​ൻ എ​ഐ​സി​സി അം​ഗം വി​ജ​യ​ൻ പൂ​ക്കാ​ട​ൻ അ​ട​ക്ക​മു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ളെ​യും വീ​ട്ടി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ചു. ഷാ​ഫി പ​റ​മ്പി​ൽ എം​പി​യും ഡി​സി​സി, ബ്ലോ​ക്ക്, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളും സ്ഥാ​നാ​ർ​ത്ഥി​യെ അ​നു​ഗ​മി​ച്ചി​രു​ന്നു.