റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള​: പ​റ​ളി ഉ​പ​ജി​ല്ല മു​ന്നി​ൽ
Tuesday, October 22, 2024 1:38 AM IST
പാ​ല​ക്കാ​ട്: റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ ആ​ദ്യ​ദി​ന​ത്തി​ൽ 55 പോ​യി​ന്‍റ് നേ​ടി പ​റ​ളി ഉ​പ​ജി​ല്ല മു​ന്നി​ൽ. 24 പോ​യി​ന്‍റു​മാ​യി പ​ട്ടാ​ന്പി ഉ​പ​ജി​ല്ല ര​ണ്ടും 19 പോ​യി​ന്‍റോ​ടെ പാ​ല​ക്കാ​ട് ഉ​പ​ജി​ല്ല മൂ​ന്നും സ്ഥാ​ന​ത്താ​ണ്. പ​റ​ളി ആ​ദ്യ​ദി​ന​ത്തി​ൽ എ​ട്ട് സ്വ​ർ​ണ​വും മൂ​ന്ന് വെ​ള്ളി​യും ആ​റ് വെ​ങ്ക​ല​വും നേ​ടി. പ​ട്ടാ​ന്പി ര​ണ്ട് സ്വ​ർ​ണ​വും നാ​ല് വെ​ള്ളി​യും ര​ണ്ട് വെ​ങ്ക​ല​വും നേ​ടി​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്തി​യ​ത്. പാ​ല​ക്കാ​ട് ര​ണ്ട് സ്വ​ർ​ണ​വും മൂ​ന്ന് വെ​ള്ളി​യും നേ​ടി​യാ​ണ് മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത്. മ​റ്റു ഉ​പ​ജി​ല്ല​ക​ളു​ടെ പോ​യി​ന്‍റ് നി​ല ഇ​പ്ര​കാ​ര​മാ​ണ്: തൃ​ത്താ​ല, ഒ​റ്റ​പ്പാ​ലം-16, കു​ഴ​ൽ​മ​ന്ദം, ഷൊ​ർ​ണൂ​ർ -11, ചെ​ർ​പ്പു​ള​ശേ​രി- 10, കൊ​ല്ല​ങ്കോ​ട് -9, ആ​ല​ത്തൂ​ർ -6, മ​ണ്ണാ​ർ​ക്കാ​ട് -3.

സ്കൂ​ൾ​ത​ല​ത്തി​ൽ 44 പോ​യി​ന്‍റ് നേ​ടി പ​റ​ളി എ​ച്ച്എ​സ്് ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. 11 പോ​യി​ന്‍റ് വീ​തം നേ​ടി ചാ​ലി​ശേ​രി ജി​എ​ച്ച്എ​സ്എ​സും കു​ഴ​ൽ​മ​ന്ദം ജി​എ​ച്ച്എ​സ്എ​സ്, കോ​ങ്ങാ​ട് കെ​പി​ആ​ർ​പി എ​ച്ച്എ​സ്്, ച​ള​വ​റ എ​ച്ച്എ​സ്എ​സ് ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്്. 10 പോ​യി​ന്‍റ് വീ​തം നേ​ടി ഒ​റ്റ​പ്പാ​ലം എ​സ്എ​ൻ​ജി​എ​ച്ച്എ​സും പാ​ല​ക്കാ​ട് ഇ​എം​എ​ച്ച്എ​സ്എ​സും മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. മൂ​ന്നു​ദി​വ​സ​ങ്ങ​ളി​ലാ​യി പാ​ല​ക്കാ​ട് മെ​ഡി​ക്ക​ൽ​കോ​ളേ​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന മേ​ള​യി​ൽ 12 ഉ​പ​ജി​ല്ല​ക​ളി​ൽ​നി​ന്നാ​യി 2,300 ഓ​ളം മ​ത്സ​രാ​ർ​ഥി​ക​ൾ മാ​റ്റു​ര​ക്കും.


ത്രോ ​ഇ​ന​ങ്ങ​ൾ ഇ​ന്ന​ലെ ക​ണ്ണാ​ടി സ്കൂ​ൾ ഗ്രൗ​ണ്ടി​ലാ​ണ് ന​ട​ന്ന​ത്. സ​ബ് ജൂ​ണി​യ​ർ, ജൂ​ണി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ ആ​ണ്‍​കു​ട്ടി​ക​ളു​ടെ​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും നൂ​റോ​ളം ഇ​ന​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം ന​ട​ക്കു​ക.

ഗെ​യിം​സ് ഇ​ന​ങ്ങ​ളി​ലെ ജി​ല്ലാ മ​ത്സ​ര​ങ്ങ​ൾ ഇ​തി​ന​കം പൂ​ർ​ത്തി​യാ​ക്കും. തു​ട​ർ​ച്ച​യാ​യി അ​ഞ്ചു​വ​ർ​ഷം നേ​ടി​യ സം​സ്ഥാ​ന​കി​രീ​ടം നി​ല​നി​ർ​ത്താ​നു​ള്ള കൂ​ട്ടാ​യ പ്ര​യ​ത്ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ടി​യാ​ണ് ജി​ല്ലാ കാ​യി​ക​മേ​ള​യി​ലെ പ്ര​ക​ട​ന​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.