സം​സ്ഥാ​ന മാ​സ്റ്റേ​ഴ്സ് നീ​ന്ത​ലിൽ ആ​റു മെ​ഡ​ലു​ക​ൾ​ നേ​ടി മോ​ളി ജോ​ർ​ജ്
Sunday, October 20, 2024 2:44 AM IST
ആ​ല​ത്തൂ​ർ: സം​സ്ഥാ​ന മാ​സ്റ്റേ​ഴ്സ് നീ​ന്ത​ൽ മ​ത്സ​ര​ത്തി​ൽ മൂ​ന്നു​സ്വ​ർ​ണം, മൂ​ന്നു വെ​ള്ളി​യ​ട​ക്കം ആ​റു​മെ​ഡ​ലു​ക​ൾ നേ​ടി മോ​ളി​ജോ​ർ​ജ്.

പ​ഴ​മ്പാ​ല​ക്കോ​ട് എ​സ്എം​എം സ്കൂ​ൾ റി​ട്ട​. അ​ധ്യാ​പി​ക തൃ​പ്പാ​ളൂ​ർ വെ​ട്ടി​ക്കു​ഴി​യി​ൽ മോ​ളി​ജോ​ർ​ജ് ത​ന്‍റെ അ​റു​പ​ത്തി​യേ​ഴാം വ​യ​സി​ലാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്.

100 മീ​റ്റ​ർ ബാ​ക്ക് സ്ട്രോ​ക്ക്, 4- 500 മീ​റ്റ​ർ ഫ്രീ​സ്റ്റൈ​ൽ​ റി​ലേ, 4- 50 മീ​റ്റ​ർ മെ​ഡ്‌ലെ റി​ലേ എ​ന്നി​വ​യി​ൽ സ്വ​ർ​ണ​വും 50 മീ​റ്റ​ർ ബാ​ക്ക്സ്ട്രോ​ക്ക്, 100 മീ​റ്റ​ർ ഫ്രീ​സ്റ്റൈ​ൽ, 200 മീ​റ്റ​ർ ഫ്രീ​സ്റ്റൈ​ൽ എ​ന്നി​വ​യി​ൽ വെ​ള്ളി​യു​മാ​ണു നേ​ടി​യ​ത്.


ര​ണ്ടു​വ​ർ​ഷം​മു​ന്പാ​ണ് നീ​ന്ത​ൽ പ​ഠി​ക്കു​ന്ന​തും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തുതു​ട​ങ്ങി​യ​തും. ഇ​ക്ക​ഴി​ഞ്ഞ മേ​യി​ൽ ശ്രീ​ല​ങ്ക​യി​ൽ ന​ട​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മ​ത്സ​ര​ത്തി​ൽ മൂ​ന്നു​സ്വ​ർ​ണമെ​ഡ​ലും മോ​ളി​ജോ​ർ​ജ് നേ​ടി​യി​രു​ന്നു.