കൊയ്ത്തി​നു പാ​ക​മാ​യ നെ​ൽ​പ്പാ​ട​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി​ക​ൾ വ്യാ​പ​ക​നാ​ശം വ​രു​ത്തി
Saturday, October 19, 2024 6:10 AM IST
നെ​ന്മാ​റ: കൊ​യ്ത്തി​നു പാ​ക​മാ​യ നെ​ൽ​പ്പാ​ട​ങ്ങ​ൾ കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​പ്പി​ച്ചു. അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പെ​രു​മാ​ങ്കോ​ട് പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് വ്യാ​പ​ക​മാ​യി കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം നെ​ൽ​കൃ​ഷി ന​ശി​പ്പി​ച്ച​ത്. പെ​രു​മാ​ങ്കോ​ട് എം. ​ശി​വ​ദാ​സ​ന്‍റെ നെ​ൽ​പ്പാ​ട​ത്തെ വ​ര​മ്പു​ക​ളും കൊ​യ്ത്തി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ച്ച നെ​ല്ലു​മാ​ണ് ന​ശി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യോ​ള​മാ​യി തു​ട​ർ​ച്ച​യാ​യി സ​മീ​പ​ത്തെ ക​ർ​ഷ​ക​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലും കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം വി​ളനാ​ശം തു​ട​രു​ന്നു​ണ്ട് കാ​ട്ടു​പ​ന്നി​ക്കൂ​ട്ട​ത്തെ രാ​ത്രി പ​ല സ​മ​യ​ത്താ​യി കാ​വ​ൽ ഇ​രു​ന്നും പ​ട​ക്കം പൊ​ട്ടി​ച്ചും തു​ര​ത്താ​ൻ നോ​ക്കി​യെ​ങ്കി​ലും ചെ​റി​യ​തോ​തി​ൽ രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ പെ​യ്യു​ന്ന മ​ഴ ത​ട​സം നി​ൽ​ക്കു​ന്നു. നെ​ൽ​പ്പാ​ട​ങ്ങ​ളി​ലെ നെ​ൽ​ച്ചെ​ടി​ക​ൾ തി​ന്നും.


ച​വി​ട്ടികു​ഴ​ച്ചും കി​ട​ന്നു​രു​ണ്ടും വ​ര​മ്പു​ക​ൾ കു​ത്തി​മ​റി​ച്ചു​മാ​ണ് നാ​ശം ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു രാ​ത്രി​കൊ​ണ്ട് ര​ണ്ടു ക​ണ്ട​ങ്ങ​ളി​ലെ നെ​ൽ​ച്ചെ​ടി​ക​ൾ പാ​തി​യോ​ളം ന​ശി​പ്പി​ച്ചു. വ​നം വ​കു​പ്പി​ന്‍റെ കാ​ട്ടു​പ​ന്നി വെ​ടി​വ​യ്ക്കാ​നു​ള്ള ഷൂ​ട്ട​ർ​മാ​രി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ൾ കൂ​ടി​യാ​ണ് എം. ​ശി​വ​ദാ​സ​ൻ. കാ​ട്ടു​പ​ന്നി കൃ​ഷി​നാ​ശം വ​രു​ത്തു​ന്ന​ത് ത​ട​യു​ന്ന​തി​നാ​യി തോ​ക്കു​മാ​യി പു​ല​രു​വോ​ളം സ്വ​ന്തം കൃ​ഷി​യി​ട​ത്തി​ൽ കാ​വ​ൽ നി​ന്നെ​ങ്കി​ലും പ​ന്നി​യെ കാ​ണാ​തെ നെ​ൽ​പ്പാ​ട​ത്തു​നി​ന്ന് പി​ൻ​വാ​ങ്ങി​യ ഉ​ട​നെ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം നെ​ൽ​പ്പാ​ടം ന​ശി​പ്പി​ച്ച​ത്.