ഫു​ട്ബോ​ൾ പ്ലെ​യേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ യോ​ഗം
Monday, October 21, 2024 2:17 AM IST
ചി​റ്റൂ​ർ: ജി​ല്ലാ ഫു​ട്ബോ​ൾ പ്ലെ​യേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ, ചി​റ്റൂ​ർ വി​ന്നേ​ഴ്സ് ക്ല​ബ്ബും ഗ​വ. വി​ക്ടോ​റി​യ ഗേ​ൾ​സ് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ താ​ലൂ​ക്ക്ത​ലം യോ​ഗം ചേ​ർ​ന്നു. ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ൽ ഫു​ട്ബോ​ൾ പ​രി​ശീ​ല​നം​ന​ൽ​കി കു​ട്ടി​ക​ളെ വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന​ല​ക്ഷ്യ​ത്തി​ലേ​ക്കു നീ​ങ്ങാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. ദേ​ശീ​യ​താ​രം കെ.​ജി. ശ​ശി​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.


വി​ന്നേ​ഴ്സ് ക്ല​ബ് അ​ധ്യ​ക്ഷ​ൻ പി. ​അ​നീ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. സ്റ്റാ​ൻ​ലി ജെ​യിം​സ്, പി.​സി. പ​ര​മേ​ശ്വ​ര​ൻ, എ​സ്. ജ​ഗ​ദീ​ശ്, എ.​എ. ജ​ബ​റ​ലി, എ​ൻ. അ​നി​ൽ​കു​മാ​ർ പി.​വി. സു​രേ​ഷ് ബാ​ബു, എ.​ആ​ർ. മു​ഹ​മ​ദ് റാ​ഫി, കൈ​ലാ​ഷ് കു​മാ​ർ, ഗി​രീ​ഷ്കു​മാ​ർ, സു​ഭാ​ഷ്, മു​ര​ളി ത​റ​ക്ക​ളം, എ. ​വി​നോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.