അ​ക​ത്തേ​ത്ത​റ​യു​ടെ പ്രാ​ദേ​ശി​ക ച​രി​ത്ര​മ​റി​യാ​ൻ പ​ഠ​ന​യാ​ത്ര
Monday, October 21, 2024 2:17 AM IST
മ​ല​മ്പു​ഴ: അ​ക​ത്തേ​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ പീ​പ്പി​ൾ ബ​യോ​ഡൈ​വേ​ഴ്സി​റ്റി ര​ജി​സ്റ്റ​ർ പു​തു​ക്കി ചേ​ർ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​ക്ടോ​റി​യ കോ​ള​ജ് പ്രാ​ദേ​ശി​ക ച​രി​ത്ര​പ​ഠ​ന​കേ​ന്ദ്രം, നാ​ച്ചു​റ​ൽ ഹി​സ്റ്റ​റി സൊ​സൈ​റ്റി പാ​ല​ക്കാ​ട്, കേ​ര​ള ഫോ​റ​സ്റ്റ് ആ​ൻ​ഡ് വൈ​ൽ​ഡ് ലൈ​ഫ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ബ​യോ​ഡൈ​വേ​ഴ്സി​റ്റി മാ​നേ​ജ്മെ​ൻ​റ് ക​മ്മി​റ്റി എ​ന്നി​വ സം​യു​ക്ത​മാ​യി ച​രി​ത്ര​പ​ഠ​ന​യാ​ത്ര ന​ട​ത്തി.

അ​ക​ത്തേ​ത്ത​റ​യു​ടെ ആ​ദ്യ​കാ​ല ച​രി​ത്രം, പ്രാ​ദേ​ശി​ക ച​രി​ത്രം, പൂ​മ്പാ​റ്റ സ​ർ​വേ തു​ട​ങ്ങി​യ പ​ഠ​ന​ങ്ങ​ളു​മാ​യി ചീ​ക്കു​ഴി കാ​റ്റാ​ടി​ക്കു​ന്ന്, സം​ര​ക്ഷി​തസ്​മാ​ര​ക​മാ​ക്കി​യ അ​ത്താ​ണി​ക്ക​ല്ല്, ഇ​ള​യ​ച്ച​നി​ടം എ​ന്നീ സ്ഥ​ല​ങ്ങ​ളാ​ണ് പ​തി​ന​ഞ്ചം​ഗ​സം​ഘം സ​ന്ദ​ർ​ശി​ച്ച​ത്.


സം​ഘ​ത്തെ വി​ക്ടോ​റി​യ കോ​ള​ജ് പ്രാ​ദേ​ശി​ക ച​രി​ത്ര​പ​ഠ​ന​കേ​ന്ദ്ര​ത്തി​ലെ ഡോ.​ടി. ദി​വ്യ, അ​ക​ത്തേ​ത്ത​റ ബ​യോ​ഡൈ​വേ​ഴ്സി​റ്റി മാ​നേ​ജ്മെ​ൻ​റ് ക​മ്മി​റ്റി​യം​ഗം അ​ഡ്വ. ലി​ജോ പ​ന​ങ്ങാ​ട​ൻ, വി. ​പ്ര​വീ​ൺ, നാ​ച്ചു​റ​ൽ ഹി​സ്റ്റ​റി സൊ​സൈ​റ്റി​യി​ലെ ല​തി​ക അ​നോ​ത്ത്, അ​മ​ൽ ദേ​വ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.