വേ​ങ്ങ എ​എ​ൽ​പി സ്കൂ​ളി​ന്‍റെ നൂ​റാം വാ​ർ​ഷി​കാ​ഘോ​ഷം തു​ട​ങ്ങി
Saturday, October 19, 2024 6:10 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കോ​ട്ടോ​പ്പാ​ടം ഈ​സ്റ്റ് വേ​ങ്ങ എ​എ​ൽ​പി സ്കൂ​ൾ നൂ​റാം വാ​ർ​ഷി​ക​ത്തി​നു തു​ട​ക്ക​മാ​യി. നൂ​റി​ന്‍റെ നി​റ​വി​ൽ എ​ന്ന പേ​രി​ലാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന​ത്. പ​രി​പാ​ടി​ക​ൾ​ക്കു തു​ട​ക്കം കു​റി​ച്ച് ഇ​ന്ന​ലെ രാ​വി​ലെ സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ​നി​ന്നും വി​ളം​ബ​ര ഘോ​ഷ​യാ​ത്ര ന​ട​ത്തി.

സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​പേ​ഴ്സ​ൺ വി. ​പ്രീ​ത, ക​ൺ​വീ​ന​ർ എം. ​കൃ​ഷ്ണ​ദാ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ശ്രു​തി, പി ​കു​ഞ്ഞി​മു​ഹ​മ്മ​ദ്, ഗി​രീ​ഷ്, വി. ​സു​കു​മാ​ര​ൻ എ​ന്നി​വ​ർ ഘോ​ഷ​യാ​ത്ര​ക്കു നേ​തൃ​ത്വം ന​ൽ​കി.


ന​വം​ബ​ർ ഒ​ന്നി​നു കേ​ര​ള​പ്പി​റ​വി​ദി​ന​ത്തി​ൽ സ്കൂ​ൾ​മൈ​താ​ന​ത്തു മെ​ഗാ തി​രു​വാ​തി​ര​യും മെ​ഗാ ഒ​പ്പ​ന​യും ന​ട​ത്തും. പൂ​ർ​വ​അ​ധ്യാ​പ​ക- വി​ദ്യാ​ർ​ഥി​സം​ഗ​മം ന​വം​ബ​ർ 27ന് ​സ്കൂ​ളി​ൽ ന​ട​ക്കും. പ​ഴ​യ അ​ധ്യാ​പ​ക​രെ​യും പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​രെ​യും 75 വ​യ​സു​ക​ഴി​ഞ്ഞ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളെ​യും ആ​ദ​രി​ക്കും.