മെ​ട്രോ​മാ​ൻ ഇ. ​ശ്രീ​ധ​ര​ന്‍റെ അ​നു​ഗ്ര​ഹം​തേ​ടി സി. ​കൃ​ഷ്ണ​കു​മാ​ർ പൊ​ന്നാ​നി​യി​ലെ​ത്തി
Monday, October 21, 2024 2:17 AM IST
പാ​ല​ക്കാ​ട്: മെ​ട്രോ​മാ​ൻ ഇ. ​ശ്രീ​ധ​ര​നെ ക​ണ്ട് അ​നു​ഗ്ര​ഹം​വാ​ങ്ങി പ്ര​ചാ​ര​ണ​ക്ക​ള​ത്തി​ലി​റ​ങ്ങി പാ​ല​ക്കാ​ട്‌ നി​യോ​ജ​ക​മ​ണ്ഡ​ലം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സി. ​കൃ​ഷ്ണ​കു​മാ​ർ.
പൊ​ന്നാ​നി​യി​ലെ ശ്രീ​ധ​ര​ന്‍റെ വ​സ​തി​യി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്‌​ച.

പാ​ല​ക്കാ​ട്ട് ഇ​ത്ത​വ​ണ വി​ജ​യം ഉ​റ​പ്പാ​ണെ​ന്നും താ​മ​ര വി​രി​യു​മെ​ന്നും ഇ. ​ശ്രീ​ധ​ര​ന്‍ പ​റ​ഞ്ഞു. പാ​ല​ക്കാ​ട്ടു​കാ​ര്‍​ക്കു സു​പ​രി​ചി​ത​നാ​യ ഒ​രാ​ളാ​ണ് കൃ​ഷ്‌​ണ​കു​മാ​ര്‍. ജ​ന​ഹൃ​ദ​യം അ​റി​ഞ്ഞു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ കൃ​ഷ്‌​ണ​കു​മാ​റി​നു സാ​ധി​ക്കും.


പാ​ല​ക്കാ​ടി​ന്‍റെ മു​ഖ​ച്ഛാ​യ മാ​റ്റാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ബി​ജെ​പി. കേ​വ​ലം ര​ണ്ട​ര കൊ​ല്ല​ത്തി​നാ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള​ല്ല ഞ​ങ്ങ​ള്‍ ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത്. വ​രു​ന്ന ഓ​രോ വ​ര്‍​ഷ​ത്തേ​ക്കു​മു​ള്ള വി​ക​സ​ന​പ​ദ്ധ​തി​ക​ള്‍ ബി​ജെ​പി ഇ​പ്പോ​ള്‍​ത​ന്നെ ആ​സൂ​ത്ര​ണം ചെ​യ്‌​തി​ട്ടു​ണ്ട്. അ​തി​നാ​ല്‍ ഇ​ത്ത​വ​ണ പാ​ല​ക്കാ​ടി​ല്‍ ബി​ജെ​പി​ക്ക് അ​നു​കൂ​ല​സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും ഇ. ​ശ്രീ​ധ​ര​ന്‍ പ​റ​ഞ്ഞു.