നെല്ലിയാന്പതിയിൽ സ​ഫാ​രി ജീ​പ്പ് റോ​ഡി​ൽനി​ന്ന് തെ​ന്നി​മാ​റി
Tuesday, October 22, 2024 1:38 AM IST
നെ​ന്മാ​റ: വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​മാ​യി സ​ഫാ​രി യാ​ത്ര ന​ട​ത്തി​യ കെഎ​ഫ്ഡിസി ജീ​പ്പ് ചെളി​യി​ൽ റോ​ഡ​രി​കി​ലേ​ക്ക് തെ​ന്നിമാ​റി. നെ​ല്ലി​യാ​മ്പ​തി പ​കു​തിപാ​ലം കേ​ര​ള വ​ന വി​ക​സ​ന കോ​ർ​പറേ​ഷ​ന്‍റെ റി​സോ​ർ​ട്ടി​ൽ നി​ന്നും റോ​സ​റി ഭാ​ഗ​ത്തേ​ക്ക് വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​മാ​യി പോ​യ സ​ഫാ​രി ജീ​പ്പ് ആ​ണ് ക​ഴി​ഞ്ഞ​ദി​വ​സം റോ​ഡി​ൽനി​ന്ന് തെ​ന്നി​മാ​റി ഒ​രു വ​ശ​ത്തേ​ക്ക് ചെരി​ഞ്ഞ​ത്.

മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ പെ​യ്ത​തി​നാ​ൽ റോ​ഡി​ലെ ചെളി​യി​ൽ കു​ടു​ങ്ങി​യാ​ണ് ജീ​പ്പ് തെ​ന്നിമാ​റി​യ​ത്. യാ​ത്ര​ക്കാ​രെ വാ​ഹ​ന​ത്തി​ൽ നി​ന്ന് ഇ​റ​ക്കി ജീ​പ്പ് ഓ​ടി​ച്ചു ക​യ​റ്റാ​ൻ ജീ​വ​ന​ക്കാ​ർ ശ്ര​മി​ച്ചെ​ങ്കി​ലും ചെളി​യി​ൽ കൂ​ടു​ത​ൽ ആ​ഴ്ന്നു പോ​വു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. ഉ​ട​ൻ വാ​ഹ​നം നി​ർ​ത്തി യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി​യ​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. നൂ​റ​ടി​യി​ൽ നി​ന്നും വേ​റെ ജീ​പ്പ് എ​ത്തി​ച്ച് ക​യ​ർകെ​ട്ടി ജീ​പ്പ് വ​ലി​ച്ചു ക​യ​റ്റി​യാ​ണ് യാ​ത്ര​ക്കാ​രെ റി​സോ​ർ​ട്ടി​ൽ തി​രി​കെ എ​ത്തി​ച്ച​ത്. നെ​ല്ലി​യാ​മ്പ​തി മേ​ഖ​ല​യി​ലെ കെഎ​ഫ്ഡിസി, റോ​സ​റി, തൂത്ത​ൻ​പാ​റ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള റോ​ഡ് വ​ർ​ഷ​ങ്ങ​ളാ​യി വ​നംവ​കു​പ്പ് മ​റ്റു ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളോ റോ​ഡ് ന​ന്നാ​ക്കാ​ത്ത​തി​നാ​ൽ ആ​ണ് മേ​ഖ​ല​യി​ലെ തോ​ട്ട​ങ്ങ​ളി​ലും കെഎ​ഫ്ഡിസി റി​സോ​ർ​ട്ടു​ക​ളി​ലും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഏ​റെ ബു​ദ്ധി​മു​ട്ടി​യാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്. നെ​ല്ലി​യാ​മ്പ​തി തോ​ട്ടം മേ​ഖ​ല​ക​ളി​ൽ അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ പോ​ലും വാ​ഹ​ന​ങ്ങ​ൾ എ​ത്താ​ൻ പ​റ്റാ​ത്ത സ്ഥി​തി​യി​ലാ​ണ് മി​ക്ക റോ​ഡു​ക​ളും.