ലോ​റി ബാ​റ്റ​റി​ക​ൾ മോ​ഷ്ടിക്കുന്നതിന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ; മോഷ്ടാവ് പിടിയിൽ
Sunday, October 20, 2024 2:44 AM IST
കോ​യ​മ്പ​ത്തൂ​ർ: കാ​ര​മ​ട​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും യു​വാ​വ് ലോ​റി ബാ​റ്റ​റി​ക​ൾ മോ​ഷ്ടി​ക്കു​ന്ന​തി​ന്‍റെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. രാ​മ​നാ​ഥ​പു​രം സ്വ​ദേ​ശി ഹ​രി​ഹ​ര​സു​ത​ൻ എ​ന്ന മോ​ഷ്ടാ​വി​നെ അ​റ​സ്റ്റു​ചെ​യ്തു.

കോ​യ​മ്പ​ത്തൂ​രി​ലെ കാ​ര​മ​ട​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ക​ൽ​സ​മ​യ​ത്ത് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന ട്ര​ക്കു​ക​ളി​ലെ ബാ​റ്റ​റി​ക​ൾ മോ​ഷ​ണം പോ​കു​ന്ന​തു പ​തി​വാ​യി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ലോ​റി ഉ​ട​മ​ക​ൾ കാ​ര​മ​ട പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ഡെ​പ്യൂ​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് ബാ​ലാ​ജി ഉ​ത്ത​ര, കാ​ര​മ​ട പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ജ്ഞാ​ന​ശേ​ഖ​ർ, പോ​ലീ​സ് അ​സി​സ്റ്റ​ന്‍റ് ഇ​ൻ​സ്‌​പെ​ക്ട​ർ രാ​ജേ​ഷ് കു​മാ​ർ, ക്രൈം​ബ്രാ​ഞ്ച് കോ​ൺ​സ്റ്റ​ബി​ൾ രാ​മ​മൂ​ർ​ത്തി എ​ന്നി​വ​രെ​ത്തി സി​സി​ടി​വി ക്യാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ചു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് മോ​ഷ്ടാ​വ് ഹ​രി​ഹ​ര​സു​ത​നാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞ​ത്.